പുകമഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ 50 ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി. കാഴ്ചാ പരിധി കുറഞ്ഞതോടെ അപകട പരമ്പര. യുപി മഥുര ഭാഗത്ത് ബസുകളും കാറുകളും കൂട്ടിയിടിച്ച് കത്തി 13 പേര്‍ മരിച്ചു. ഇന്നലത്തെ അപേക്ഷിച്ച് അന്തരീക്ഷം മലിനീകരണം അല്‍പ്പം കുറഞ്ഞിട്ടുണ്ട്.
അതിഗുരുതരമായി തുടരുന്ന വായുമലിനീകരണത്തിന് പുറമെ, പുകമഞ്ഞും വ്യാപിച്ചതോടെയാണ് ഡല്‍ഹിയിലിന്നും വിമാന സര്‍വീസുകള്‍ താറുമാറായത്. ഡല്‍ഹിയില്‍നിന്നുള്ള നൂറുകണക്കിന് വിമാന സര്‍വീസുകള്‍ മണിക്കൂറുകള്‍ വൈകുന്നു. മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹി - ആഗ്ര എക്സ്പ്രസ് വേയിൽ വൻ അപകടം. മഥുര ഭാഗത്ത് ബസുകളും കാറുകളും കൂട്ടിയിടിച്ച് കത്തി . നൂറോളം പേർക്ക് പരുക്കേറ്റു. ഏഴ് ബസുകളും മൂന്ന് കാറുകളുമാണ് കൂട്ടിയിടിച്ചത്.
ശൈത്യകാലമായതോടെ കാഴ്ചപരിധി കുറവാണെന്നും വാഹന യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് യുപി, ഡൽഹി, ഹരിയാന പൊലീസുകൾ ജാഗ്രതാ നിർദേശം നൽകി. ഹരിയാനയിലെ ജജ്ജറിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ബസ് ഡ്രൈവർക്കും യാത്രക്കാർക്കും പരുക്കേറ്റു. മൂടൽമഞ്ഞിനെ തുടർന്ന് നിർത്തിയിട്ടിരുന്ന ട്രക്ക് ബസ് ഡ്രൈവർ കണ്ടില്ലെന്ന് യാത്രക്കാർ പ്രതികരിച്ചു.
വായുനിലവാരം സര്‍ക്കാര്‍ കണക്ക് പ്രകാരം ഇത്ര. എന്നാല്‍ മൊബൈല്‍ഫോണില്‍ വായുനിലവാരം പരിശോധിച്ചാല്‍ ഇരട്ടിയിലേറെയാണ് കാണിക്കുന്നത്. അതേസമയം ഇന്നലത്തെ അപേക്ഷിച്ച് ഡല്‍ഹിയില്‍ വായുനിലവാരം അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ അഞ്ചാം ക്ലാസുവരെയുള്ള പഠനം പൂര്‍ണമായും ഓണ്‍ലൈനാക്കിയിട്ടുണ്ട്