പുകമഞ്ഞിൽ നിന്ന് പുറത്ത് കടക്കാനാകാതെ രാജ്യ തലസ്ഥാനം. കാഴ്ച പലയിടത്തും പൂജ്യത്തിലെത്തി. വ്യോമ - റെയിൽ ഗതാഗതം തടസപ്പെട്ടു. പുക പരിശോധന സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം ഇന്ധനം എന്നതടക്കമുള്ള സർക്കാർ നിയന്ത്രങ്ങൾ പ്രാബല്യത്തിൽ വന്നു. ശൈത്യം കടുകും തോറും ഡൽഹിയിലെ ജനജീവിതം ദുസഹമാവുകയാണ്. 400 നു മുകളിൽ ഗുരുതരാവസ്ഥയിലാണ മലിനീകരണതോത് .
പാലം , സഫ്ദർജംഗ് തുടങ്ങിയിടങ്ങളിൽ കാഴ്ചപരിധി പൂജ്യം രേഖപ്പെടുത്തി. ഗതാഗതക്കുരുമായി. ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള നൂറിലധികം വിമാനങ്ങൾ വൈകി. പല സർവീസുകളും റദ്ദാക്കി. 30-ഓളം ട്രെയിനുകൾ മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്. യമുന എക്സ്പ്രസ് വേ അടക്കമുള്ള ഹൈവേകളിൽ വാഹന വേഗത കുറച്ചു. വാഹനാപകടങ്ങൾ ഒഴിവാക്കാൻ പോലീസ് ജാഗ്രതാ നിർദ്ദേശം നൽകി.
വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ മലിനീകരണ സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കിയുള്ള ഉത്തരവ് അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. . സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ 50% വര്‍ക്ക് ഫ്രം ഹോം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഡൽഹിക്ക് പുറത്തുനിന്നുള്ള ബിഎസ് ആറ് വാഹനങ്ങൾക്ക് മാത്രമേ പ്രവേശന അനുമതിയുള്ളൂ. അഞ്ചാം ക്ലാസ് വരെ ഓൺലൈൻ പഠനമാണ് ഇപ്പോൾ. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനാൽ തൊഴിലാളികള്‍ക്ക് പതിനായിരം രൂപ വീതം നല്‍കും.