mahakumbh-chicken

ഉത്തർപ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളക്കിടെ കോഴി പാചകം ചെയ്തതിന്റെ പേരില്‍ കുടുംബത്തിന് നേരെ ആക്രമണം. പുറത്തേക്ക് വലിച്ചെറിഞ്ഞ ആക്രമികള്‍ കുടുംബാംഗങ്ങളെ ശാരീരികമായി ഉപദ്രവിക്കുകയും അവരുടെ ടെന്റ് നശിപ്പിക്കുകയും ചെയ്തു.

ഒരു സന്യാസിയുടെ നേത്യത്വത്തിലാണ് ആക്രമണം നടക്കുന്നത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിഡിയോയില്‍ ഒരു കൂട്ടം ആളുകള്‍ ടെന്റ് പൊളിക്കുന്നതും പാചകം ചെയ്ത കോഴിക്കറി വലിച്ചെറിയുന്നതും മോശം വാക്കുകള്‍ ഉപയോഗിക്കുന്നതും കാണാം. 

കുംഭമേളയുടെ പവിത്രത കളങ്കപ്പെടുത്തുന്ന ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ലെന്ന് പ്രതിഷേധക്കാർ വിഡിയോയില്‍ പറയുന്നത് കേള്‍ക്കാം.

ENGLISH SUMMARY:

a family cooking chicken at the Mahakumbh Mela being attacked by a crowd