• മണ്ഡല പുനർനിർണയത്തിലെ ഡിഎംകെ നിലപാട് കോൺഗ്രസിനോടുള്ള രാഷ്ട്രീയ കണക്കുതീർക്കൽ കൂടിയാണ്. ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെയെ പ്രേരിപ്പിച്ചതിന്റെ പ്രധാന ഘടകങ്ങളിലൊന്നായി നിയമസഭ തിരഞ്ഞെടുപ്പ് സമയത്തെ കോൺഗ്രസിന്റെ നിലപാടുമാറ്റം.

മണ്ഡല പുനർനിർണയത്തിലെ ഡിഎംകെ നിലപാട് കോൺഗ്രസിനോടുള്ള രാഷ്ട്രീയ കണക്കുതീർക്കൽ കൂടിയാണ്. ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെയെ പ്രേരിപ്പിച്ചതിന്റെ പ്രധാന ഘടകങ്ങളിലൊന്നായി നിയമസഭ തിരഞ്ഞെടുപ്പ് സമയത്തെ കോൺഗ്രസിന്റെ നിലപാടുമാറ്റം. നേരത്തെ കേന്ദ്രത്തോട് യുദ്ധപ്രഖ്യാപനം നടത്തിയ സ്റ്റാലിൻ ഇന്ന് കേന്ദ്രത്തെ പിന്തുണയ്ക്കുമ്പോൾ കോൺഗ്രസിനുഉള വലിയൊരു പാഠം കൂടിയാണിത്. Also Read: സ്റ്റാലിനെ സഹോദരന്‍ എന്ന് വിളിച്ച് രാഹുല്‍ ഗാന്ധി; മുഖ്യം തമിഴ്നാടിന്റെ നന്മയെന്ന് സ്റ്റാലിന്റെ മറുപടി


തല ഉയർത്തി നിന്ന ഇന്ത്യ സഖ്യത്തിന്റെ ദക്ഷിണേന്ത്യൻ മുഖമായിരുന്നു എം.കെ.സ്റ്റാലിൻ. നിലപാടുകളിലൂടെയും പ്രതികരണങ്ങളിലൂടെയും ബിജെപിയുടെ കണ്ണിലെ കരടായി മാറിയ നേതാവ്. ആകരടിന്ന് ബിജെപിക്ക് കൃഷ്ണമണിയാകുമ്പോൾ അതിൽ വലിയ പങ്ക് കോൺഗ്രസിനുണ്ട്. ഫെയർ ഡിലിമിറ്റേഷൻ എന്ന ന്യായീകരണത്തിനപ്പുറം ബില്ലിനെ പിന്തുണയ്കാൻ ഡി എം കെ യെ നിർബന്ധിതമാക്കിയത് കോൺഗ്രസ് ഏൽപ്പിച്ച ഉണങ്ങാത്ത മുറിവ് തന്നെയാണ്. വിവാദ വിഷയങ്ങളിൽ മോദിക്കെതിരെയും ബിജെപിക്കെതിരെയും കടുത്ത വിമർശനം ഉയർത്തി രാഹുൽ ഗാന്ധിക്ക് മുൻപേ രംഗത്തെത്തിയിരുന്ന സ്റ്റാലിന്റെ പുതിയ മനംമാറ്റം അതുകൊണ്ട് തന്നെ അപ്രതീക്ഷിതമല്ല. 

നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട ഡി എം കെ യെ കൈവിട്ട് ഒറ്റരാത്രികൊണ്ട് ടി വികെയ്ക്ക് കൈ കൊടുത്ത കോൺഗ്രസിന്റെ രാഷ്ട്രീയം ഇന്ന് ഡിഎംകെ മറ്റൊരു തരത്തിൽ അതേ നാണയത്തിൽ പ്രയോഗിച്ചു. അതേസമയം ഡിഎംകെയെ ഉപേക്ഷിച്ച് ടിവികെ പിടിച്ചുയർത്തിയ കോൺഗ്രസിന്റെ ബി ജെ പി വിരുദ്ധ പോരാട്ടത്തിൽ എടുത്തു പറയത്തക്ക സംഭാവനകളൊന്നും വിജയ് നടത്തിയിട്ടില്ലെന്നതാണ് വസ്തുത. മണല പുനർനിർണയത്തിൽ നിയമസഭയിൽ പ്രമേയം പാസാക്കിയതല്ലാതെ കേന്ദ്രത്തെ വിമർശിച്ച് വിജയ് പരസ്യ പ്രതികരണത്തിന് മുതിരാത്തത് കോൺഗ്രസിന് തിരിച്ചടി തന്നെയാണ്. മണ്ഡല പുനർനിർണയ ബില്ലിലെ പിന്തുണയോടെ എന്‍ഡിഎയോട് അടുക്കുന്ന ഡി എം കെ നയം രാഷ്ട്രീയ ഭൂപടത്തിൽ നിർണായകമാവുകയാണ്.

ENGLISH SUMMARY:

The DMK's reported support for the Delimitation Bill is being interpreted as political retaliation against Congress following the latter's decision to shift its support towards Vijay's TVK after the Tamil Nadu Assembly elections. M.K. Stalin, once a prominent anti-BJP voice in the INDIA bloc, appears to be changing his political approach. Meanwhile, Vijay's limited public criticism of the Centre over delimitation has raised questions about Congress's political calculations. The DMK's position could have significant implications for national opposition politics and its relationship with the NDA.