രാഹുല്‍ ഗാന്ധിക്കൊപ്പം സുപ്രിയ സുളെ (ഫയല്‍ ചിത്രം)

രാഹുല്‍ ഗാന്ധിക്കൊപ്പം സുപ്രിയ സുളെ (ഫയല്‍ ചിത്രം)

  • 85–ാം വയസിലും പവാറിനെ രാജ്യസഭയിലേക്ക് അയച്ചത് കോണ്‍ഗ്രസാണെന്നും അത് മറക്കരുതെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് തുറന്നടിച്ചു.' മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പവാര്‍ പക്ഷത്തിന് വെറും പത്ത് എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. 36 വോട്ടാണ് രാജ്യസഭയിലേക്ക് ജയിക്കാന്‍ സ്ഥാനാര്‍ഥിക്ക് വേണ്ടിയിരുന്നത്.കോണ്‍ഗ്രസിന്‍റെ 16 ഉം ഉദ്ധവ് വിഭാഗത്തിന് 20 എംഎല്‍എമാരുണ്ടായിരുന്നു. ശരദ് പവാറിന് വേണ്ടി സുപ്രിയ കോണ്‍ഗ്രസ് നേതാക്കന്‍മാരുടെ പിന്തുണ അഭ്യര്‍ഥിച്ചു. ഒരു മടിയും കൂടാതെയാണ് അന്ന് രാഹുല്‍ ഗാന്ധിയും ഖര്‍ഗെയും പവാര്‍ പക്ഷത്തെ പിന്തുണയ്ക്കാന്‍ പറഞ്ഞത്. എന്നിട്ട് ഇപ്പോള്‍ എന്തായി!'

മണ്ഡല പുനര്‍നിര്‍ണയ  ബില്‍ പാര്‍ലമെന്‍റില്‍ വീണ്ടുമെത്തുമ്പോള്‍ അനുകൂലിക്കാന്‍ എന്‍സിപി ശരദ് പവാര്‍ പക്ഷം. സുപ്രിയ സുളെയ്ക്ക് കാബിനറ്റ് മന്ത്രിസ്ഥാനമെന്ന ഉറപ്പിന്‍മേലാണ് എന്‍സിപിയുടെ നിലപാട് മാറ്റം. പാര്‍ട്ടിയെ ഒറ്റക്കെട്ടായി നിര്‍ത്താന്‍ ഈ തീരുമാനം അത്യാവശ്യമാണെന്ന് ശരദ് പവാര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായും വാര്‍ത്തകള്‍ പുറത്തുവന്നു. ഫോണില്‍ വിളിച്ചാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ബില്‍ വിഷയത്തില്‍ തനിക്ക് മേല്‍ സമ്മര്‍ദമുണ്ടെന്നും മറ്റ് നിര്‍വാഹമില്ലെന്നും അറിയിച്ചതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എട്ട് എംപിമാരാണ് ലോക്സഭയില്‍ പവാര്‍ പക്ഷത്തിനിപ്പോള്‍ ഉള്ളത്.  Also Read: 'രാജ്യത്തിന്‍റെ ആത്മാവിനെ തകര്‍ക്കുന്ന ബില്‍'; എതിര്‍ക്കുമെന്ന് കോൺഗ്രസ്

ഏപ്രിലില്‍ ബില്ലിനെതിരെ ശക്തിയുക്തം വാദിച്ചവരില്‍ പ്രധാനിയാണ് സുപ്രിയ. എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയില്‍ ബില്ലിനെ കണ്ണടച്ച് എതിര്‍ക്കാനില്ലെന്നും നല്ല തീരുമാനങ്ങള്‍ അതിലുണ്ടാകുമെന്നും സുപ്രിയ നിലപാട് മയപ്പെടുത്തി. ബില്ലില്‍ ചര്‍ച്ചയാകാമെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്നും ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി പിന്തുണയ്ക്കുന്നതില്‍ വിരോധമില്ലെന്നും സുപ്രിയ  പറഞ്ഞു. 

'ആദ്യം ബില്‍ വരട്ടെ, ബില്‍ മുഴുവനായും കയ്യിലേക്ക് എത്തട്ടെ. ശേഷം അതേക്കുറിച്ച് ചര്‍ച്ചയാകാം. രാജ്യത്തിന് ഗുണകരമാണെങ്കില്‍ ഞങ്ങള്‍ പിന്തുയ്ക്കും'- സുപ്രിയ നിലപാട് വ്യക്തമാക്കി. ജിഎസ്ടി ബില്ലും, വനിതാ സംവരണവും നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണച്ചിരുന്നുവെന്നും അതേപോലെ കണ്ടാല്‍ മതിയെന്നും സുപ്രിയ സൂചിപ്പിച്ചു. അതേസമയം അനൗദ്യോഗിക ചര്‍ച്ചയില്‍ 'മണ്ഡല പുനര്‍ നിര്‍ണയം അത്യാവശ്യാണ്' എന്ന് ശരദ് പവാര്‍ തന്നോട് നേരിട്ട് പറഞ്ഞുവെന്ന് പവാര്‍ പക്ഷം നേതാവ് ജിതേന്ദ്ര അഹ്വദ് മാധ്യമങ്ങളോട് പറഞ്ഞു. 

കാബിനറ്റ് പദവിക്ക് പുറമെ മഹാരാഷ്ട്ര സര്‍ക്കാരിലും പവാര്‍  പക്ഷം പദവി ആവശ്യപ്പെട്ടിട്ടുണ്ട്. ധനകാര്യത്തില്‍ ജയന്തി പട്ടേലിനെ ഉള്‍പ്പെടുത്തണമെന്നും ജിതേന്ദ്ര അഹ്വാദിന് കാബിനറ്റ് പദവി വേണമെന്നുമാണ് പ്രധാന ആവശ്യം. രണ്ട് സഹമന്ത്രി സ്ഥാനം കൂടി വേണമെന്നും എന്‍സിപി ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. 

അതേസമയം, 85–ാം വയസിലും പവാറിനെ രാജ്യസഭയിലേക്ക് അയച്ചത് കോണ്‍ഗ്രസാണെന്നും അത് മറക്കരുതെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് തുറന്നടിച്ചു.' മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പവാര്‍ പക്ഷത്തിന് വെറും പത്ത് എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. 36  വോട്ടാണ് രാജ്യസഭയിലേക്ക് ജയിക്കാന്‍ സ്ഥാനാര്‍ഥിക്ക് വേണ്ടിയിരുന്നത്.കോണ്‍ഗ്രസിന്‍റെ 16 ഉം ഉദ്ധവ് വിഭാഗത്തിന് 20 എംഎല്‍എമാരുണ്ടായിരുന്നു. ശരദ് പവാറിന് വേണ്ടി സുപ്രിയ കോണ്‍ഗ്രസ് നേതാക്കന്‍മാരുടെ പിന്തുണ അഭ്യര്‍ഥിച്ചു. ഒരു മടിയും കൂടാതെയാണ് അന്ന് രാഹുല്‍ ഗാന്ധിയും ഖര്‍ഗെയും പവാര്‍ പക്ഷത്തെ പിന്തുണയ്ക്കാന്‍ പറഞ്ഞത്. എന്നിട്ട് ഇപ്പോള്‍ എന്തായി!' എന്നാണ് മറാത്തിയിലുള്ള കുറിപ്പില്‍ പറയുന്നത്. 

ശരദ് പവാറിന്‍റെ ആരോഗ്യാവസ്ഥ മോശമായതിനാല്‍ താന്‍ പാര്‍ലമെന്‍റ് സെഷനില്‍ പങ്കെടുക്കാനായി താന്‍ നേരിട്ട് ഡല്‍ഹിയിലെത്തുമെന്ന് സുപ്രിയ പറഞ്ഞു. ഇന്ന് നടക്കുന്ന ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തില്‍ സുപ്രിയ പങ്കെടുക്കില്ലെന്നും വ്യക്തമാക്കി. പവാര്‍ പക്ഷത്തെ കൂടാതെ ഡിഎംകെയും ബില്ലിനെ പിന്തുണയ്ക്കാനുള്ള സാധ്യത കോണ്‍ഗ്രസ് കാണുന്നുണ്ട്. നിലപാടില്‍ മാറ്റമില്ലെന്ന് സ്റ്റാലിന്‍ ഇന്നലെ എക്സില്‍ കുറിച്ചിരുന്നുവെങ്കിലും ഇന്ന് ചേരുന്ന ഡിഎംകെ യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. 

ENGLISH SUMMARY:

Sharad Pawar's NCP faction is reportedly considering supporting the NDA government's Delimitation Bill when it is reintroduced in Parliament. Reports suggest that the party's shift in stance is linked to assurances of a Cabinet minister position for Supriya Sule. Sharad Pawar has reportedly told Congress leaders that he is under pressure and that supporting the bill is necessary to keep his party united. The NCP faction has also reportedly sought additional ministerial positions in the Maharashtra government, while Congress leaders have reminded Pawar of their past support for his Rajya Sabha nomination.