ഫയല്‍ ചിത്രം.

പ്രതിപക്ഷ ഐക്യത്തെ തകർത്ത് മണ്ഡല പുനർ നിർണയ ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെ തീരുമാനിച്ചത് ബിജെപിയുമായുള്ള നീണ്ട ചർച്ചകൾക്കുശേഷം. വർഷങ്ങളോളം ഇക്കാര്യത്തിൽ ബിജെപിയുമായി ഡിഎംകെ ചർച്ച നടത്തിയിരുന്നു എന്നാണ് വിവരം. ഡിഎംകെ ഉയർത്തിയ ആവശ്യങ്ങൾ ബിജെപി അം​ഗീകരിച്ചതോടെയാണ് ബില്ലിന് കൈകൊടുക്കാൻ തീരുമാനമായത്. ലോക്സഭയിൽ 22 എംപിമാരാണ് ബില്ലിനെ പിന്തുണയ്ക്കുക. രാജ്യസഭയിൽ എട്ടുപേരാണ് ഡിഎംകെയ്ക്ക് ഉള്ളത്.

Also Read: വിളിച്ചിട്ടും എത്തിയില്ല; ഇന്ത്യ സഖ്യത്തില്‍ നിന്നും അകന്ന് കക്ഷികള്‍; ബില്ലിന് പിന്തുണയുമായി മറ്റൊരു പാര്‍ട്ടി

തമിഴ്നാട്ടിൽ സീറ്റുകൾ നഷ്ടമാകുമെന്ന ഭയത്തിലാണ് ബില്ലിനോട് ഡിഎംകെ എതിർപ്പുന്നയിച്ചത്. 2027 ലെ സെൻസെസ് അടിസ്ഥാനമാക്കി സീറ്റുകൾ പുനർവിഭജിച്ചാൽ ജനസംഖ്യ വളർച്ച നിയന്ത്രിച്ച തമിഴ്നാടിനെ പോലുള്ള സംസ്ഥാനങ്ങൾ പ്രാതിനിധ്യം നഷ്ടമാകുമെന്നതായിരുന്നു ഡിഎംകെയുടെ ഭയം. തമിഴ്നാടിന് ആനുപാതികമായി സീറ്റുകൾ വർധിപ്പിക്കുകയും 1971 ലെ സെൻസസിനെ അടിസ്ഥാനമാക്കി അടുത്ത 25 വർഷത്തേക്ക് കൂടി സീറ്റുകളുടെ എണ്ണം മരവിപ്പിക്കുക എന്നീ രണ്ടു ആവശ്യങ്ങളാണ് ‍ഡിഎംകെ ബിജെപിക്ക് മുന്നിൽ വച്ചത്. 

ബിജെപിയുമായുള്ള ചർച്ചയിൽ മധ്യസ്ഥയായി പ്രവർത്തിച്ചത് ഡിഎംകെ പാർലമെന്ററി പാർട്ടി അധ്യക്ഷ കനിമൊഴിയായിരുന്നു. ഏപ്രിലിൽ ബിൽ ആദ്യമായി അവതരിപ്പിക്കുന്നതിന് മുൻപ് തന്നെ ബിജെപി, ഡിഎംകെയുമായി ബന്ധപ്പെട്ടിരുന്നു. അതായത് 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ ഇരുപാർട്ടികളും തമ്മിൽ ചർച്ച ആരംഭിച്ചിരുന്നു. 

Also Read: 'സമ്മര്‍ദ'മെന്ന് കോണ്‍ഗ്രസിനോട് പവാര്‍; മണ്ഡല പുനര്‍നിര്‍ണയത്തില്‍ എന്‍ഡിഎയെ പിന്തുണയ്ക്കാന്‍ സുപ്രിയയ്ക്ക് കാബിനറ്റ് പദവി

50 ശതമാനം സീറ്റ് വർധിക്കുമ്പോൾ തമിഴ്‌നാടിന്റെ സീറ്റ് വിഹിതം 7.21 ശതമാനമായി കൂടുമെന്നും സംസ്ഥാനത്തിന്റെ പ്രാതിനിധ്യം ഇതിലൂടെ ഉറപ്പിക്കാൻ കഴിയുമെന്നും ഡിഎംകെ. തീരുമാനത്തിൽ രാഷ്‌ട്രീയമില്ലെന്നുമാണ് ഇതിൽ ഡിഎംകെയുടെ വിശദീകരണം.

ENGLISH SUMMARY:

The DMK decided to support the delimitation bill after prolonged negotiations with the BJP—reportedly initiated ahead of the 2026 assembly elections and before the bill was first introduced in April—with DMK parliamentary party leader Kanimozhi playing a key role in the talks. Previously opposed to the bill over fears that population-based delimitation after the 2027 Census would cut Tamil Nadu's parliamentary representation, the DMK sought proportional seat increases and a 25-year freeze based on the 1971 Census. With those demands addressed, the party's 22 Lok Sabha and 8 Rajya Sabha MPs are set to back the legislation. The DMK maintains that a 50 percent seat increase will raise Tamil Nadu's seat share to 7.21 percent and insists the move is driven by state interests rather than politics.