ശരത് പവാര്‍

ശരത് പവാര്‍

മഹരാഷ്ട്രയില്‍ നിര്‍ണായക രാഷ്ട്രീയ നീക്കവുമായി എന്‍സിപി നേതാവ് ശരത് പവാര്‍. ഇരു എന്‍സിപികളെയും ഒന്നിപ്പിച്ച് എന്‍ഡിഎയിലേക്ക് എത്തിക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടെ ചര്‍ച്ചകള്‍ക്കായി ശരദ് പവാര്‍ നേരിട്ടിറങ്ങി. മകളും ലോക്സഭാ എംപിയുമായ സുപ്രിയ സുളെയെ മുഖ്യമന്ത്രിയാക്കുകയാണെങ്കില്‍ ഡീലിമിറ്റേഷന്‍ ബില്ലും വനിതാ സംവരണ ബില്ലും പിന്തുണയ്ക്കാമെന്നാണ് പവാറിന്‍റെ നിലപാട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി ശരദ് പവാര്‍ ഇക്കാര്യം നേരിട്ട് ചര്‍ച്ച നടത്തുന്നു എന്നാണ് വിവരം. 

ശരദ് പവാര്‍ വിഭാഗം കൂടി എന്‍ഡിഎയിലെത്തുകയാണെങ്കില്‍ എംപിയായ സുപ്രിയ സുളെയ്ക്ക് കേന്ദ്രത്തില്‍ സുപ്രധാന വകുപ്പ് നല്‍കാമെന്നാണ് ബിജെപിയുടെ വാഗ്ദാനം. എന്നാല്‍ മകള്‍ക്കായി മുഖ്യമന്ത്രിപദം വേണമെന്നാണ് പവാറിന്‍റെ ആവശ്യം. ഇതിനുപകരം ബില്ലുകളുടെ വോട്ടടെടുപ്പില്‍‌ പിന്തുണയ്ക്കുന്ന ചെറുപാര്‍ട്ടികളെ ഒന്നിപ്പിക്കാമെന്നും നേതൃത്വവുമായി അകന്നുനില്‍ക്കുന്ന കോണ്‍ഗ്രസ് എംപിമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് പരിഗണിക്കാമെന്നും ശരദ് പവാര്‍ വാഗ്ദാനം നല്‍കി. ഇവരുമായി പവാര്‍ ബന്ധപ്പെടുന്നുണ്ടെന്ന് എന്‍പിസി നേതൃത്വത്തെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ പാർലമെന്റിൽ പാസാക്കാൻ കഴിയാതിരുന്ന ബില്ലുകള്‍ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കുന്നതിനായി ആവശ്യമായ അംഗബലം ഉറപ്പാക്കാൻ ബിജെപി ശ്രമിച്ചുവരികയാണ്.

വിഘടിച്ചു നില്‍ക്കുന്ന രണ്ടു എന്‍സിപികളെയും ഒന്നിപ്പിച്ച് എന്‍ഡിഎയിലെത്തിക്കുകയാണ് ബിജെപിയുടെ ആഗ്രഹം. എന്‍പിസി ദേശീയ അധ്യക്ഷ സുനേത്ര പവാറിനെ ലയനത്തിനു സമ്മതിപ്പിക്കാന്‍ ബിജെപി നേതൃത്വം ശ്രമിച്ചെങ്കിലും ഇവര്‍ വിസമ്മതിക്കുകയായിരുന്നു. ശരദ് പവാര്‍ വിഭാഗത്തിനായി മഹാരാഷ്ട്ര സര്‍ക്കാറില്‍ ധനകാര്യവകുപ്പ് ഉള്‍പ്പടെയുള്ള സുപ്രധാന വകുപ്പുകളാണ് ബിജെപി പരിഗണിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം കൂടി വിട്ടുനൽകുകയാണെങ്കിൽ സുനേത്ര പവാറും മകൻ പാർഥ് പവാറും തങ്ങളുടെ നിലപാട് മാറ്റുമെന്നാണ് ബിജെപി കരുതുന്നത്. 

പാര്‍ട്ടിയെ ഭാവിയെ പറ്റി ആശങ്കകള്‍ ഉള്ളതിനാല്‍ ഇരുവിഭാഗവും ശരദ് പവാറിനു കീഴില്‍ ഒന്നിച്ച് സംസ്ഥാന സര്‍ക്കാറില്‍ സുപ്രധാന സ്ഥാനം നേടിയെടുക്കണമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ ആവശ്യം. അതേസമയം, ബിജെപിക്കെതിരെ നേരിട്ടുള്ള പ്രതിഷേധങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശരദ് പവാര്‍ വിഭാഗം ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കി. വളര്‍ച്ച ബാധിതരായ കര്‍ഷകര്‍ ഡിസംബര്‍ 7-9 വരെ എംഎല്‍എ രോഹിത് പവാറിനു കീഴില്‍ മാര്‍ച്ചു നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബിജെപി സര്‍ക്കാരിനെതിരെ നേരിട്ടുള്ള സമരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ നിന്നും മാറി നില്‍ക്കാനാണ് ജില്ല പ്രസിഡന്‍റുമാര്‍ക്ക് നല്‍കിയ നിര്‍ദേശം. 

ENGLISH SUMMARY:

NCP leadership, veteran leader Sharad Pawar has initiated direct discussions with Prime Minister Narendra Modi and Home Minister Amit Shah regarding a potential realignment in Maharashtra. Reports indicate that while the BJP is seeking to unite both NCP factions under the NDA and has offered Lok Sabha MP Supriya Sule a key central portfolio, Pawar has demanded the Maharashtra Chief Minister's post for his daughter. In exchange, Pawar has reportedly offered to support the Delimitation Bill and Women's Reservation Bill in Parliament by rallying smaller parties and coordinating potential abstentions from disgruntled Congress MPs to help secure a two-thirds majority.