കേജ്രിവാള്, അഖിലേഷ് യാദവ്. ഫയല്‍ ചിത്രം.
ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി– എ.എ.പി സഖ്യത്തിന് ശ്രമം. ഇന്നലെ ലക്നൗവില്‍ എസ്.പി. നേതാവ് അഖിലേഷ് യാദവും എ.എ.പി എം.പി സഞ്ജയ് സിങ്ങും തമ്മില്‍ ചര്‍ച്ച നടത്തി. സി.പി.ഐ എം.എല്‍ നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യയെയും അഖിലേഷ് കണ്ടു. സി.ജെ.പി നേതാക്കളെ പ്രചാരണത്തിന് ഇറക്കാനും നീക്കമുണ്ട്. Also Read: 'ബിജെപിയിൽ ചേർന്നത് തെറ്റായ തീരുമാനം'; കോൺഗ്രസ് പ്രവർത്തകരോട് മാപ്പ് പറഞ്ഞ് പത്മജ വേണുഗോപാൽ
കോണ്‍ഗ്രസുമായി സീറ്റ് വിഭജന ചര്‍ച്ച തുടങ്ങാനിരിക്കെയാണ് എ.എ.പിയുമായി സഹകരിക്കാനുള്ള എസ്.പിയുടെ നീക്കം. സഞ്ജയ് സിങ്ങും അഖിലേഷ് യാദവും തമ്മിലുള്ള കൂടിക്കാഴ്ച 40 മിനിറ്റ് നീണ്ടു. ഇന്ത്യ മുന്നണിയുടെ ഭാഗമാവാതെ പരസ്പര സഹകരണത്തിനുള്ള സാധ്യതയാണ് എ.എ.പി തേടുന്നത്. കോണ്‍ഗ്രസ് എന്തു നിലപാട് സ്വീകരിക്കും എന്നതും നിര്‍ണായകമാണ്. നിലവില്‍ കോണ്‍ഗ്രസും എ.എ.പിയും നല്ല ബന്ധത്തിലല്ല.
കോണ്‍ഗ്രസിന് നല്കുന്ന സീറ്റുകളെ ബാധിക്കാത്ത തരത്തില്‍ ഏതാനും സീറ്റുകള്‍ എ.എ.പിക്ക് നല്‍കാനാണ് സമാജ്വാദി പാര്‍ട്ടിയുടെ ആലോചന. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഒന്നിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സി.പി.ഐ എം.എല്‍ നേതൃത്വവുമായുള്ള അഖിലേഷിന്റെ ചര്‍ച്ച. കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കളായ അഭിജിത് ദീപ്കെ, സൗരവ് ദാസ്, അഷുതോഷ് റാങ്ക, ഐസ നേതാവ് നേഹ ബോറ എന്നിവരെ യു.പിയില്‍ പ്രചാരണത്തിന് എത്തിക്കാനും എസ്.പിക്ക് താല്പര്യമുണ്ട്. ഇതുവഴി യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍.