mann-pappu

Image: X, Bhagwant Mann

TOPICS COVERED

  • രാഹുല്‍ ഗാന്ധിക്കെതിരെ പരസ്യമായി വാളെടുത്ത് എഎപി. എക്സില്‍ പപ്പു പോസ്റ്റര്‍

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള വാക്പോര് മുറുകുന്നു. ‘പപ്പു’എന്നു വിശേഷിപ്പിക്കുന്ന പോസ്റ്റര്‍ പുറത്തുവിട്ടാണ് എഎപി രാഹുലിനെ അധിക്ഷേപിക്കുന്നത്. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ വ്യക്തിഅധിക്ഷേപങ്ങളിലേക്ക് മാറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Also read: 2024ലെ തിരിച്ചടി ആവര്‍ത്തിക്കുമോ; യുപി തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭീതി

എക്സിലാണ് രാഹുലിനെ പരസ്യമായി അപമാനിച്ചുകൊണ്ടുള്ള പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ത്യ സഖ്യത്തിലെ രണ്ട് പ്രധാന കക്ഷികള്‍ തമ്മിലുള്ള പോരിന് പഞ്ചാബാണ് വേദിയാകുന്നത്. രാഹുല്‍ എന്തിനാണ് പതിവായി തായ്‌ലാന്‍ഡ് സന്ദര്‍ശിക്കുന്നതെന്നും എഎപി പപ്പു പോസ്റ്ററിലൂടെ ചോദിക്കുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍നെ മദ്യപാനിയെന്ന് രാഹുല്‍ വിശേഷിപ്പിച്ചതാണ് പാര്‍ട്ടിയെ ഇത്രകണ്ട് ചൊടിപ്പിച്ചത്.

Also read: വിജയ്​ക്കൊപ്പം പിങ്ക് സാരിയിൽ തൃഷ; അമ്മ ശോഭ ചന്ദ്രശേഖറും ഒപ്പം, ചിത്രങ്ങൾ വൈറൽ

ഈ മാസം നാലിന് സംഗ്രൂരില്‍ നടന്ന ഇന്‍സാഫ് റാലിക്കിടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം. രാവിലെ 11ന് പാര്‍ലമെന്റില്‍ ഇരിക്കുമ്പോള്‍ പോലും ഭഗവന്തില്‍ നിന്നും മദ്യത്തിന്‍റെ മണമുണ്ടാകുമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. ഈ പരസ്യമായ വിമര്‍ശനത്തെത്തുടര്‍ന്നാണ് എഎപി രാഹുലിനെതിരെ പരസ്യമായ പോര് പ്രഖ്യാപിച്ചിരിക്കുന്നത്. മാത്രമല്ല രസകരമായ പപ്പു പരാമര്‍ശങ്ങള്‍ പങ്കുവയ്ക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട് പാര്‍ട്ടി.

രാഹുലിന്‍റെ വാക്കുകളാണ് പരിഹാസരൂപത്തില്‍ പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത്. ‘ഉരുളക്കിഴങ്ങ് എടുക്കുമ്പോള്‍ സ്വര്‍ണം വരും’ എന്നതടക്കമുള്ള പരാമര്‍ശങ്ങളൊക്കെയാണ് ഈ പപ്പു പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്.

പോസ്റ്ററിനു താഴെ പല എഎപിക്കാരും രാഹുല്‍ പറഞ്ഞ വാക്കുകളെല്ലാം കമന്റുകളായി ഇടുന്നുണ്ട്. അടുത്ത കാലത്തുനടന്ന സമരങ്ങളില്‍ നിന്നുള്‍പ്പെടെ എഎപി മാറിനിന്ന സാഹചര്യത്തില്‍ കൂടിയാണ് തര്‍ക്കം രൂക്ഷമാകുന്നത്. ബിജെപിക്കെതിരെ സര്‍വശക്തി ഉപയോഗിച്ച് 2029ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നീങ്ങാനൊരുങ്ങുമ്പോള്‍ രാഹുലിന്‍റെ പക്വതയില്ലായ്മയാണ് വെളിവാകുന്നതെന്ന നിലപാടിലാണ് ടിഎംസി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍.

AAP targets Rahul Gandhi with pappu poster in Bhagwant Mann remark:

The political feud between Congress leader Rahul Gandhi and the Aam Aadmi Party (AAP) has intensified after the party released a poster mocking him as 'Pappu'. The controversy erupted after Rahul Gandhi accused Punjab Chief Minister Bhagwant Mann of being an alcoholic during an 'Insaf Rally' in Sangrur on November 4. In retaliation, AAP questioned Rahul's frequent visits to Thailand and circulated sarcastic references to his past political remarks, including his famous 'potato-to-gold' comment. The public exchange has further exposed growing tensions within the INDIA opposition alliance, raising concerns about opposition unity ahead of the 2029 Lok Sabha election