Image: facebook.com/cpimcc

Image: facebook.com/cpimcc

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കുള്ള പഠന ക്ലാസുകൾക്ക് ഇന്ന് ഡൽഹിയിൽ തുടക്കമാകും. അംഗങ്ങളെ രണ്ട് ബാച്ചുകളായി തിരിച്ച് അഞ്ചുദിവസത്തെ ക്ലാസുകളാണ് നടക്കുക. ഇന്ന് മുതൽ 30 വരെ ആദ്യ ബാച്ചിനും നവംബർ ഒന്നുമുതൽ അഞ്ചുവരെ രണ്ടാം ബാച്ചിനും ക്ലാസ് നൽകും. ഒൻപത് വിഷയങ്ങളിലാണ് ക്ലാസ്.

സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി, പ്രകാശ് കാരാട്ട്, അശോക് ധാവളെ, പ്രഭാത് പട്നായിക് തുടങ്ങിയവരാണ് ക്ലാസ് നയിക്കുക. ബേബി മറ്റുള്ളവരുടെ ക്ലാസിൽ പഠിതാവുമാകും. സിസി അംഗങ്ങൾ എല്ലാം തികഞ്ഞവരാണെന്ന ധാരണ വേണ്ട എന്നും അതുകൊണ്ടാണ് പഠന ക്ലാസ് എന്നും എം.എ.ബേബി ഇന്നലെ പ്രതികരിച്ചിരുന്നു. ‘ഞാൻ ഇരിക്കുന്നുണ്ട്. പഠിതാവാണ്, ഒരു ക്ലാസും എടുക്കുന്നുണ്ട്. ക്ലാസ് എടുക്കുന്നവരും പഠിക്കണം’– ബേബി പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ക്ലാസിൽ പങ്കെടുക്കില്ലെന്നാണ് വിവരം.

വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കുള്ള ക്ലാസ് നടക്കുന്നത്. തിരഞ്ഞെടുപ്പ് തോൽവിക്കുശേഷം പാർട്ടി തിരുത്തൽ നടപടികൾ തുടരവെയാണ് ക്ലാസ് എന്നതും ശ്രദ്ധേയമാണ്. വർഗ ബഹുജന സംഘടന നേതാക്കളും, വിദ്യാർഥി സംഘടന നേതാക്കളും ക്ലാസിൽ പങ്കെടുക്കും.

ENGLISH SUMMARY:

The five-day study classes organized for CPM Central Committee members will commence in New Delhi today. Divided into two batches, the training sessions will cover nine selected subjects led by senior leaders including Prakash Karat, Ashok Dhawale, Prabhat Patnaik, and General Secretary M.A. Baby. Emphasizing that even party leaders must continuously learn, M.A. Baby noted he would participate both as an instructor and a learner. Notably, Chief Minister Pinarayi Vijayan is expected to skip the session, which comes after a long hiatus amidst ongoing corrective measures following recent electoral setbacks.