rahul-gandhi-delhi
  • ഡൽഹിയിൽ പ്രതിഷേധിക്കുന്നവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയെ എന്തിനാണ് ജയിലിലാക്കിയിരിക്കുന്നതെന്ന് ചോദിച്ച അദ്ദേഹം, ആർഎസ്എസ്–ബിജെപി പ്രവർത്തകർ ഡൽഹിയിൽ അഴിഞ്ഞാടുകയാണെന്നും ആരോപിച്ചു

ഡൽഹിയിൽ പ്രതിഷേധിക്കുന്നവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയെ എന്തിനാണ് ജയിലിലാക്കിയിരിക്കുന്നതെന്ന് ചോദിച്ച അദ്ദേഹം, ആർഎസ്എസ്–ബിജെപി പ്രവർത്തകർ ഡൽഹിയിൽ അഴിഞ്ഞാടുകയാണെന്നും ആരോപിച്ചു. പ്രതിഷേധത്തിനിടെ യുവാക്കളെ മർദിക്കാൻ നിര്‍ദേശിക്കുന്നതില്‍  പൊലീസിനുള്ളില്‍ അമർഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. Also Read: പിണറായി ഒന്നാംപ്രതി; റിയാസും വീണയും പ്രതികൾ; മാസപ്പടി കേസിൽ വിജിലൻസ് എഫ്ഐആർ

പ്രതിഷേധക്കാർക്കെതിരായ അതിക്രമങ്ങളുടെ വിഡിയോ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. എന്തൊക്കെ പ്രതിസന്ധികൾ നേരിടേണ്ടിവന്നാലും പോരാട്ടം തുടരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രണ്ടുദിവസത്തെ സമരംകൊണ്ട് രാജ്യത്ത് മാറ്റമുണ്ടാകില്ലെന്നും ലക്ഷ്യം നേടുന്നതുവരെ സ്ഥിരോത്സാഹത്തോടെ മുന്നോട്ടുപോകണമെന്നും അദ്ദേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടു.

സത്യം തങ്ങളുടെ ഭാഗത്താണെന്നും അതിനാൽ പോരാട്ടത്തിൽ നിന്ന് പിന്നോട്ടുപോകരുതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചു.

ഗ്യാനേഷ് കുമാർ രാജിവയ്ക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച രാഹുൽ ഗാന്ധി, കേന്ദ്രസർക്കാർ അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്നും ആരോപിച്ചു. ഗ്യാനേഷ് കുമാറിനെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. 'നിങ്ങൾക്ക് രക്ഷപ്പെടാനാകില്ല; ഞങ്ങൾ വെറുതെ വിടില്ല' എന്ന മുന്നറിയിപ്പും രാഹുൽ ഗാന്ധി നൽകി.  

രാഷ്ട്രപതി തെളിവുകള്‍ ചോദിച്ചു, അത് നല്‍കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കുറ്റവാളിയായ ഗ്യാനേഷിന് വേണമെങ്കില്‍ മാപ്പുസാക്ഷിയാകാമെന്നും മാപ്പുസാക്ഷിയായാല്‍ ഗ്യാനേഷിനോട് ക്ഷമിക്കാന്‍ തയാറെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പ്രതിഷേധത്തിന്‍റെ അടുത്ത ഘട്ടം നിയമപോരാട്ടമായിരിക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഇതിന്‍റെ  ഭാഗമായി ഇന്നുതന്നെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

പ്രതിഷേധത്തിൽ പങ്കുചേരാൻ എല്ലാവരോടും രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. ഉച്ചയ്ക്ക് ഒന്നരയോടെ കൊണാട്ട് പ്ലേസിൽ എത്താനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. പ്രതിഷേധത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആർക്കും എത്താമെന്നും ബിജെപി പ്രവർത്തകർക്കും സ്വാഗതമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ENGLISH SUMMARY:

Congress leader and Leader of the Opposition Rahul Gandhi intensified his criticism of Chief Election Commissioner Gyanesh Kumar and the BJP-led Union government over alleged violence against protesters in Delhi. He vowed to continue the movement until its objectives were achieved, accused the government of protecting Gyanesh Kumar, and said evidence would be submitted to the President. Rahul Gandhi also announced that the next phase would involve a legal battle in the Supreme Court and called on people to join the protest at Connaught Place.