ജന്തര്‍ മന്തര്‍ സമരത്തില്‍ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തിയ കേരള മുഖ്യമന്ത്രി വി.ഡി.സതീശനെയും പ്രതിപക്ഷ എംപിമാരെയും തടഞ്ഞ് പൊലീസ്. രാഹുല്‍ ഗാന്ധിയുള്ള ബാരക്കമ്പ സ്റ്റേഷനിലേക്കാണ് പ്രതിപക്ഷ എംപിമാരും മുഖ്യമന്ത്രി വി.ഡി.സതീശനും യാത്ര നടത്തിയത്.
എം.കെ.രാഘവന്‍ എംപി, ജോണ്‍ ബ്രിട്ടാസ് എംപി അടക്കം കേരളത്തില്‍ നിന്നുള്ള നേതാക്കളാണ് മാര്‍ച്ചിന് ചുക്കാന്‍ പിടിച്ചത്. തടഞ്ഞതിന് പിന്നാലെ എംപിമാര്‍ പൊലീസിനോട് തങ്ങള്‍ എംപിമാരാണ് ഐഡി കാര്‍ഡുണ്ട് എന്ന് പറയുന്നത് കേള്‍ക്കാം. എന്നാല്‍ പൊലീസ് ഇത് പരിശോധിക്കാന്‍ വിസമ്മതിക്കുന്നു. തുടര്‍ന്ന് അഞ്ച് മിനിറ്റോളം നേതാക്കള്‍ പൊലീസിനോട് സമ്മതിക്കുന്നുണ്ട്. തങ്ങളുടെ നേതാവ് നേതാവ് അകത്തുണ്ട് അദേഹത്തെ കാണാനാണ് തങ്ങളെത്തിയതെന്ന് എംപിമാര്‍ വിളിച്ചുപറയുന്നും കേള്‍ക്കാം. ഇത് സമാധാനപരമായ സന്ദര്‍ശനമാണ് ആയതിനാല്‍ ഇത്തരത്തില്‍ തടയുന്നത് ജനധിപത്യവിരുദ്ധമാണെന്നും വിളിച്ചുപറയുന്നുണ്ട്.
എന്നാല്‍ പ്രതികരിക്കാതെ കയ്യും കെട്ടി നില്‍ക്കുന്ന ഡല്‍ഹി പൊലീസിനെയും കേന്ദ്രസേനയെയുമാണ് ദൃശ്യങ്ങളില്‍ കാണാനാകുന്നത്. എല്ലാവരേയും കടത്തിവിടേണ്ടെന്നും ലോക്സഭാ രാജ്യസഭാ എംപിമാരെയും മുഖ്യമന്ത്രി വി.ഡി.സതീശനെയും കടത്തിവിടുവെന്നും സംഘം പൊലീസിനോട് ആവശ്യപ്പെടുന്നുണ്ട്.
ഇതിനിടെ തനിക്ക് രാഹുല്‍ ഗാന്ധിയെ കാണാന്‍ അവസരം നല്‍കിയില്ലെങ്കില്‍ തന്നെയും അറസ്റ്റ് ചെയ്ത് അകത്ത് കടത്തണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറയുന്നത് വ്യക്തമായി കേള്‍ക്കാം. തുടര്‍ന്ന് ഐഡി കാര്‍ഡ് പരിശോധിച്ച ശേഷം സംഘത്തിലെ ചെറിയ ശതമാനം എംപിമാരെ പൊലീസ് കടത്തിവിട്ടു.