delhi-protest-2
  • സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബിയും വൃന്ദ കാരാട്ടും എം.പിമാരും എംഎല്‍എമാരുമടക്കം അറസ്റ്റ് വരിച്ചു.

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജിയാവശ്യപ്പെട്ട് ഡല്‍ഹിയില്‍ വന്‍പ്രതിഷേധം. ജന്തര്‍മന്തറിലേക്ക് പ്രകടനമായെത്തിയ നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബിയും വൃന്ദ കാരാട്ടും എം.പിമാരും എംഎല്‍എമാരുമടക്കം അറസ്റ്റ് വരിച്ചു. ജന്തര്‍ മന്തറില്‍ പ്രതിഷേധങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇടത് യുവജന സംഘടനകളുടെ വന്‍ പ്രകടനത്തെ വഴിയില്‍ തടയാന്‍ പൊലീസിനായില്ല. Also Read: 'ഹെല്‍പ് മീ! അവന്‍ എന്നെ കുറേ അടിച്ചു'; മച്ഛാറിന്‍റെ വിഡിയോ പുറത്ത്


ജന്തര്‍ മന്തറില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറെ നേരം സംഘര്‍ഷമുണ്ടായി.  നേതാക്കളെയും പ്രവര്‍ത്തകരെയും വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തില്‍ കയറ്റിത്.  നേരത്തെ  സൗരഭ് ഭരദ്വാജിന്‍റെ നേതൃത്വത്തിലെത്തിയ  ആം ആദ്മി  പാര്‍ട്ടി പ്രവര്‍ത്തകരെയും ആര്‍ജെഡി എം.പി മനോജ് ഝായെയും അറസ്റ്റ് ചെയ്തു. മുസ്ലീം യൂത്ത് ലീഗും എംഎസ്എഫും ഇപ്പോള്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുകയാണ്. ജന്തര്‍ മന്തര്‍ ഭാഗത്തേക്കുള്ള എല്ലാ റോഡുകളും അടച്ചു. 

ഡൽഹിയിൽ ഒരു പ്രതിഷേധത്തിനും അനുമതിയില്ല. ന്യൂഡൽഹി ജില്ലയിൽ കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളച്. അനുമതിയില്ലാത്ത പ്രതിഷേധമായതിനാൽ ശക്തമായ പൊലീസ് നടപടി. ജന്തർ മന്തറിൽ ഒക്ടോബർ 10 വരെ പ്രതിഷേധങ്ങൾക്ക് പൊലീസ് അനുമതി നൽകുന്നില്ല. 

അതേസമയം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പിടിമുറുക്കി കോക്രോച് ജനതാ പാർട്ടിയും പ്രതിഷേധം കടുപ്പിച്ചു. ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജിക്ക് പിന്നാലെ രണ്ടാം സമരത്തിന് ഇന്നു തുടക്കംകുറിക്കും. ചരിത്രപ്രസിദ്ധമായ മുoബൈ ശിവാജി പാർക്കിൽ  അഭിജിത്ത് ദീപ്കെയുടെ നേതൃത്വത്തിൽ വൈകീട്ട് നാലിന് വൻ പ്രതിഷേധം സംഘടിപ്പിക്കും. പോലീസ് അനുമതി നിഷേധിച്ചെങ്കിലും ആവശ്യത്തെ പിന്തുണയ്ക്കുന്ന എല്ലാവരും ശിവാജി പാർക്കിലേക്ക് എത്തിച്ചേരാനാണ് അഭിജിത്തിന്റെ ആഹ്വാനം.

പ്രതിഷേധം തടയാൻ സർവ സന്നാഹങ്ങളും ഒരുക്കിയാണ് മഹാരാഷ്ട്ര പോലീസ് കാത്തിരിക്കുന്നത്. രാജിക്കൊപ്പം ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുക, 2023ലെ  നിയമം പിൻവലിക്കുക,  എസ്ഐആർ മരവിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം. ഗാന്ധിജയന്തി ദിനമായ ഇന്ന് ആരംഭിച്ച്, ഗ്യാനേഷ് കുമാറിന്റെ രാജി വരെ പ്രതിഷേധം തുടരാനാണ് തീരുമാനം. 

ENGLISH SUMMARY:

Protests demanding the resignation of Chief Election Commissioner Gyanesh Kumar intensified in Delhi and Mumbai on Gandhi Jayanti. CPM general secretary M.A. Baby, Brinda Karat, AAP leaders and other opposition representatives were among those detained during demonstrations at Jantar Mantar, where heavy police deployment, road closures and mobile internet restrictions were reported. Meanwhile, the Cockroach Janata Party organised a protest in Mumbai, demanding Kumar's resignation, criminal proceedings against him, withdrawal of the 2023 law and suspension of the SIR electoral roll revision process.