Rahul Gandhi
  • രാജ്യത്തെ വോട്ടുകൊള്ളയ്ക്ക് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമെന്ന് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി.

രാജ്യത്തെ വോട്ടുകൊള്ളയ്ക്ക് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമെന്ന് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടുവെന്നും വോട്ടെടുപ്പിൽ വ്യാപകക്രമക്കേടുകൾ നടന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ജനാധിപത്യത്തിന്റെ ഭാഗമാണ് ഭരണവിരുദ്ധ വികാരം. എന്നാൽ ഹരിയാന, മഹാരാഷ്ട്ര, യുപി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ മോദിക്കും അമിത് ഷായ്ക്കും എതിരെ എന്തുകൊണ്ടാണ് ഭരണവിരുദ്ധ വികാരം ഉണ്ടാകാത്തതെന്ന് അദ്ദേഹം ചോദിച്ചു. Also Read: 30 കോടിയുടെ ഓണം ബംപർ ലോട്ടറിയടിച്ചാൽ എത്ര രൂപ കയ്യിൽ കിട്ടും; നികുതി അടയ്ക്കാൻ വൈകിയാൽ നഷ്ടം കോടികൾ


തിരഞ്ഞെടുപ്പ് കമ്മീഷണർ തന്നെ വോട്ടുകൾ ഇല്ലാതാക്കുകയാണ്. വോട്ടിങ് സംവിധാനത്തിലെ പ്രശ്നങ്ങൾക്ക് കാരണം ഗ്യാനേഷ്കുമാർ ആണെന്നും രാഹുൽ ആരോപിച്ചു. അതിനാൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ്കുമാർ രാജിവയ്ക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

അതേസമയം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധത്തിലേക്ക് പ്രതിപക്ഷ പാര്‍ട്ടികളും സി.ജെ.പിയും. പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും ഇംപീച്ച്മെന്‍റ് നോട്ടിസ് നല്‍കും. രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് ഇടതുപാര്‍ട്ടികള്‍ അറിയിച്ചു. സമരം ചെയ്യുമെന്ന് മുസ്‌ലിം ലീഗ് വ്യക്തമാക്കി. ജന്തര്‍ മന്തര്‍ 2.0 ഉണ്ടാകുമെന്ന് സി.ജെ.പിയും അറിയിച്ചു. ഗ്യാനേഷ് കുമാറിനെതിരെ ടി.എം.സി എം.പി മഹുവ മൊയ്ത്ര പൊലീസില്‍ പരാതി നല്‍കി.

ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള ഇംപീച്ച്മെന്‍റ് നോട്ടിസ് രണ്ടാഴ്ചയ്ക്കുള്ളില്‍ ലോക്സഭയിലും രാജ്യസഭയിലും നല്‍കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. കോണ്‍ഗ്രസ് മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായി ഇക്കാര്യം ചര്‍ച്ചചെയ്തു. മറ്റന്നാള്‍ മുതൽ ഒക്ടോബർ 2 വരെ രാജ്യവ്യാപക പ്രതിഷേധം നടത്താന്‍ ഇടതു പാര്‍ട്ടികളുടെ യോഗത്തില്‍ തീരുമാനമായി. തിരഞ്ഞെടുപ്പ് അട്ടിമറിച്ചാല്‍ ജനാധിപത്യം ഇല്ലാതാകുമെന്ന് എം.എ.ബേബി. എസ്.ഐ.ആറിലൂടെ വെട്ടിയ വോട്ടുകള്‍ പുനസ്ഥാപിക്കണം എന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ. തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പാക്കണമെന്ന് ലീഗ് ദേശീയ നേതൃയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് സമരം നടത്തുമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി

48 മണിക്കൂറിനുള്ളില്‍ ഗ്യാനേഷ് കുമാര്‍ രാജിവച്ചില്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങുമെന്ന് സി.ജെ.പി. മുന്നറിയിപ്പുനല്‍കി. എസ്.ഐ.ആര്‍. നിര്‍ത്തിവയ്ക്കണം എന്നതടക്കം മൂന്ന് ആവശ്യങ്ങളും മുന്നോട്ടുവച്ചു. വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടത്തിയെന്നും ഇത് ക്രിമിനല്‍ കുറ്റമാണെന്നും ചൂണ്ടിക്കാട്ടിയാണ് ടി.എം.സി എം.പി മഹുവ മൊയ്ത്ര പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്

ENGLISH SUMMARY:

Leader of Opposition in the Lok Sabha Rahul Gandhi alleged that Prime Minister Narendra Modi and Union Home Minister Amit Shah were behind what he described as “vote theft” in the country. He alleged that election results were manipulated and that widespread irregularities had taken place during voting. Rahul Gandhi questioned why anti-incumbency appeared to have affected other parties but, according to his argument, did not emerge against Modi and Shah in states such as Haryana, Maharashtra, Uttar Pradesh and Gujarat.