പ്രായപൂര്‍ത്തിയായ ഒരു ഇന്ത്യന്‍ പൗരന്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ആരാണ്? രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത തന്നെ ചോദ്യംചെയ്യപ്പെടുന്നതാണ് തിര.കമ്മിഷനുമായി ബന്ധപ്പെട്ട പുതിയ വിവാദം. കമ്മിഷനംഗങ്ങള്‍ പോലും വിയോജിപ്പ് രേഖപ്പെടുത്തിയ വിഷയങ്ങളാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ തീരുമാനങ്ങളായി നടപ്പാക്കിയ പലതുമെന്നതാണ് പുറത്തുവന്ന വിവരങ്ങള്‍.

ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷവും കോക്രോച്ച് ജനതാപാര്‍ട്ടിയും ആവശ്യപ്പെട്ടുകഴിഞ്ഞു. 48  മണിക്കൂറിനുള്ളില്‍ രാജിയില്ലെങ്കില്‍ ജന്തര്‍ മന്തറില്‍ കണ്ടതുപോലെ അതിശക്തമായ പ്രതിഷേധത്തിലേക്ക് പോകുമെന്നാണ് സിജെപിയുടെ മുന്നറിയിപ്പ്. നിലപാട് വ്യക്തമാക്കാന്‍ രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കാണുന്നു. തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഭിന്നതകള്‍ക്ക് പിന്നിലെ യാഥാര്‍ഥ്യമെന്താണ്? കമ്മിഷനെ ഇനിയും വിശ്വസിക്കാമോ?