ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഡൽഹി സർവകലാശാല വിദ്യാര്‍ഥി യൂണിയനിൽ ആധിപത്യം തുടർന്ന് എബിവിപി. പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിൽ എബിവിപിക്ക് ജയം. വൈസ് പ്രസിഡന്റായി എന്എസ്യു വിമതൻ ദീപാർഷു ഷൗക്കീൻ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. അമിത് ഷാ അടക്കമുള്ള കേന്ദ്രമന്ത്രിമാരും ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീനും എബിവിപിയെ അഭിനന്ദിച്ചു.
വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റായി യാഷ് ദബാസ്, സെക്രട്ടറിയായി റിയ ചൗഡി, ജോയിന്റ് സെക്രട്ടറിയായി ലക്ഷ്യ രാജ് സിങ്, കേന്ദ്ര പാനലിലെ മൂന്ന് സീറ്റും എബിവിപിക്ക് സ്വന്തം. എന്എസ്യുവുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് മൂന്ന് സീറ്റും എബിവിപി പിടിച്ചെടുത്തത്. എല്ലാ വിമർശനങ്ങൾക്കുള്ള മറുപടി വിജയത്തിലൂടെ നൽകിയെന്ന് എബിവിപി നേതാക്കള്‍ പറഞ്ഞു.
യൂണിയന് വൈസ് പ്രസിഡന്റായി എന്എസ്യു വിമതൻ ദീപാർഷു ഷൗക്കീൻ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. മൂന്ന് കേന്ദ്ര പാനൽ സീറ്റുകളിലും എൻഎസ്എസ്യുവിന്റെ അത്രതന്നെ വോട്ടുകൾ വിമതരും പിടിച്ചു. ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള 52 കോളേജുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ എസ്എഫ്ഐ – ഐസ സഖ്യത്തിനുമായി.