മിലൻ പ്രധാന്‍, സുവേന്ദു അധികാരി, മമത ബാനര്‍ജി

  • ബംഗാളില്‍ നാടകീയ രംഗങ്ങള്‍. നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജി പിന്തുണച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അറസ്റ്റില്‍.

ബംഗാളില്‍ നാടകീയ രംഗങ്ങള്‍. നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജി പിന്തുണച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അറസ്റ്റില്‍. രാഷ്ട്രീയ വേട്ടയെന്ന് കോണ്‍ഗ്രസും തൃണമൂലും ആരോപിച്ചു. തൃണമൂല്‍ തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരമായി. ഇരുവിഭാഗങ്ങള്‍ക്കും പുതിയ പേരും ചിഹ്നവും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചു. Also Read: ഇന്ത്യ സഖ്യം പൊളിയുന്നു? കോണ്‍ഗ്രസിനെ ഒഴിവാക്കി മൂന്നാം മുന്നണിക്ക് ഡിഎംകെ ശ്രമം; ചര്‍ച്ചയുമായി കനിമൊഴി

നന്ദിഗ്രാമിലെ സ്ഥാനാർഥി പത്രിക പിൻവലിച്ച് ബിജെപി പക്ഷേത്തായതോടെയാണ് മമത ബാനര്‍ജി,, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചത്. മമത വാര്‍ത്താ സമ്മേളനം നടത്തി തീരുമാനം പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിലൻ പ്രധാനെ ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊലക്കേസ് പ്രതിയാണെന്നും വാറന്‍റ് നിലവിലുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. രാഷ്ട്രീയ പ്രതികാരമാണ് ബിജെപിക്കെന്ന് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ആരോപിച്ചു. മമതയും കോണ്‍ഗ്രസും സംയുക്തമായി ബംഗാള്‍ സര്‍ക്കാരിനെതിരെ ഇറങ്ങിയതോടെ വരുംദിവസങ്ങളില്‍ സംസ്ഥാന രാഷ്ട്രീയം കലങ്ങിമറിയും.

ഇതിനിടെ, തൃണമൂല്‍ തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരമായി. ഇരുവിഭാഗങ്ങള്‍ക്കും പുതിയ പേരും ചിഹ്നവും താല്‍ക്കാലികമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചു. മമത ബാനർജി വിഭാഗത്തിന് ‘മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്’ എന്ന പേരും ഫുട്ബോൾ കളിക്കാരന്റെ ചിഹ്നവുമാണ് അനുവദിച്ചത്. വിമത വിഭാഗത്തിന് ‘ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ്’ എന്ന പേരും കവറിന്റെ ചിഹ്നവും അനുവദിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റേത് താല്‍ക്കാല നടപടിയാണ്. അന്തിമ തീരുമാനം പിന്നീട് ഉണ്ടാകും.

ENGLISH SUMMARY:

Congress candidate Milan Pradhan, backed by Mamata Banerjee in the Nandigram by-election, was arrested shortly after Mamata announced her support. The Congress and Trinamool Congress alleged political vendetta, while police sources cited a murder case and an existing warrant. Separately, the Election Commission temporarily allotted new names and symbols to the two Trinamool Congress factions