പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ചെയർമാൻ എം.ആർ.ബൈജുവിന്റെ നിയമനത്തിലും വീഴ്ച എന്ന കണ്ടെത്തലിലേക്ക് സർക്കാർ. എം.ആർ.ബൈജുവിനെ പിണറായി സർക്കാർ ചെയർമാന് ആയി നിയമിച്ചത് നിയമപ്രകാരമുള്ള പരിശോധനകൾ അട്ടിമറിച്ചെന്നാണ് സർക്കാരിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. നിയമനത്തിന് ആവശ്യമായ വിജിലൻസ് ക്ലിയറൻസ് നൽകാൻ സർക്കാർ എടുത്തത് രണ്ടു മണിക്കൂറും 21 മിനിറ്റും മാത്രമാണ്. Also Read: 5 ലക്ഷം കൊടുത്താൽ പെണ്ണും മണിയറയും റെഡി; വിവാഹക്കമ്പോളത്തിന്റെ മറനീക്കി മനോരമ ന്യൂസ്
അതിനിടെ, പിഎസ്സി പരീക്ഷാ തട്ടിപ്പിൽ ചെയർമാൻ എം.ആർ.ബൈജുവിനെതിരെ സെക്രട്ടറി സാജു ജോർജിന്റെ ഗുരുതര മൊഴി. ചെയർമാൻ പലപ്പോഴും ഏകാധിപത്യപരമായി പെരുമാറുന്നു. കൂട്ടായ തീരുമാനങ്ങൾ പലപ്പോഴും എടുക്കാറില്ല. ചെയർമാൻ എടുക്കുന്ന തീരുമാനങ്ങൾ തെറ്റിയാൽ അതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവയ്ക്കുമെന്നും മൊഴിയിൽ പറയുന്നു
2022 ഒക്ടോബർ 26നാണ് എം.ആർ.ബൈജുവിനെ ചെയർമാൻ ആക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്. ഈ ഫയൽ വിജിലൻസ് പരിശോധനയ്ക്കായി ഇരുപത്തിയേഴാം തീയതി രാവിലെ 10.54 ന് കൈമാറി. ഉച്ചയ്ക്ക് 1.15ന് വിജിലൻസ് ക്ലിയറൻസ് പൂർത്തിയാക്കി സർക്കാരിന് തിരിച്ചു നൽകിയെന്നും ആണ് രേഖകൾ. ഇതോടെയാണ് കൃത്യമായ പരിശോധനകൾ അട്ടിമറിച്ചാണ് നിയമനം എന്ന നിഗമനത്തിലേക്ക് സർക്കാർ എത്തിയത്.