ഫയല്‍ ചിത്രം.

ഫയല്‍ ചിത്രം.

  • ഉദ്ധവ് താക്കറെ, ശരദ് പവാർ എന്നിവരുമായും കനിമൊഴി കൂടിക്കാഴ്ച നടത്തിയതോടെ 2029 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് ഇതര മുന്നണി രൂപീകരിക്കുമെന്ന അഭ്യൂഹം ശക്തമായി.

കോണ്‍ഗ്രസുമായുള്ള അസ്വാരസ്യങ്ങള്‍ക്കിടെ പ്രാദേശിക കക്ഷികളുമായി കൂടിക്കാഴ്ച തുടര്‍ന്ന് ഡിഎംകെ. വ്യാഴാഴ്ച ഡിഎംകെ നേതാവ് കനിമൊഴി എംപി കൊല്‍ക്കത്തയിലെ വീട്ടിലെത്തി മമത ബാനര്‍ജിയെ കണ്ടു. 2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, കോൺഗ്രസ് ഇതര പ്രതിപക്ഷ മുന്നണി രൂപീകരിക്കുമെന്ന ഊഹാപോഹങ്ങൾക്കിടെയാണ് ചര്‍ച്ചകള്‍. ഇതോടെ ഇന്ത്യ സഖ്യത്തിന്‍റെ ഭാവിയെ പറ്റിയും ആശങ്കയുയര്‍ന്നിട്ടുണ്ട്. 

Also Read: തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍; മമതയ്ക്ക് തിരിച്ചടി

വിവിധ പ്രാദേശിക പാര്‍ട്ടികളുമായി നടക്കുന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് കനിമൊഴി മമതയെ കണ്ടത്. കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ കനിമൊഴി ശിവസേന നേതാവ് ഉദ്ധവ് താക്കറെുമായി ചര്‍ച്ച നടത്തിിയിരുന്നു. എന്‍സിപി അധ്യക്ഷന്‍ ശരദ്പവാറിനെയും സുപ്രിയ സുലെ എംപിയെയും കനിമൊഴി വെവ്വേറെ കണ്ടിരുന്നു. ഈ സംഭവ വികാസങ്ങള്‍ക്കിടെ പ്രാദേശിക പാർട്ടികളെ കോൺഗ്രസ് ഇതര മൂന്നാം മുന്നണി രൂപീകരിച്ചേക്കുമെന്ന ഊഹാപോഹങ്ങൾ ശക്തമായി. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു കക്ഷിയും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. 

അതേസമയം, പശ്ചിമ ബംഗാള്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസും വേവ്വെറെയാണ് മല്‍സരിക്കുന്നക്. നന്ദിഗ്രാം, റെജിനഗർ എന്നിവിടങ്ങളിലേക്ക് ഒക്ടോബർ ആറിനാണ് ഉപതിരഞ്ഞെടുപ്പ്. നന്ദിഗ്രാമിൽ സഞ്ചിത പ്രധാനെയും, റെജിനഗറിൽ റാബിയുൾ ആലം ചൗധരിയെയും മമത സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണട്. ഇവിടങ്ങളില്‍ കോൺഗ്രസും സ്ഥാനാർത്ഥികളെ നിർത്തി. തിരഞ്ഞെടുപ്പ് ധാരണയ്ക്കായി മമത ബാനർജി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ബന്ധപ്പെട്ടിരുന്നെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

Also Read: കൈത്തണ്ടയിൽ വരയുന്ന രാഷ്ട്രീയം; ട്രെൻഡായി രാഹുൽ ഗാന്ധി ടാറ്റൂ

നന്ദിഗ്രാമില്‍ മമത പ്രഖ്യാപിച്ച സ്ഥാനാര്‍ഥി നാമനിർദേശ പത്രിക പിൻവലിച്ചതോടെ പാര്‍ട്ടി വെട്ടിലായി. ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സ്ഥാനാര്‍ഥി മലക്കം മറിഞ്ഞത്. ഇതോടെ മമത കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

DMK leader Kanimozhi MP met West Bengal Chief Minister Mamata Banerjee at her residence in Kolkata amid growing friction within the INDIA alliance. The high-profile meeting follows Kanimozhi's recent discussions with Shiv Sena leader Uddhav Thackeray, NCP chief Sharad Pawar, and Supriya Sule in Mumbai. These strategic interactions have intensified speculations regarding the formation of a non-Congress regional front ahead of the 2029 Lok Sabha elections. Meanwhile, the political rift in West Bengal deepened as the Trinamool Congress and Congress fielded separate candidates for the upcoming assembly by-elections in Nandigram and Rejinagar.