ഡൽഹി സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചയായി വിദ്യാർഥികളുടെ താമസസൗകര്യം. സത്യനികേതൻ ഹോസ്റ്റൽ ദുരന്തം ചൂണ്ടിക്കാട്ടി സുരക്ഷിതമായ താമസസൗകര്യമാണ് NSU ഉം ABVP ഉം വാഗ്ദാനം ചെയ്യുന്നത്. SFI - AISA സഖ്യവും AAP യുടെ ASAP ഉം ഇതേ വിഷയം ഉയർത്തി മത്സര രംഗത്തുണ്ട്.
ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിനുശേഷം വരുന്ന രാജ്യതലസ്ഥാനത്തെ ആദ്യ സർവകലാശാല തിരഞ്ഞെടുപ്പ് . 18ന് നടക്കാനിരിക്കുന്ന ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് എല്ലാ സംഘടനകൾക്കും പ്രധാനം. NSU ഉം ABVP ഉം തമ്മിലാണ് പ്രധാന പോരാട്ടം.. എംസിഡിയിലും ഡൽഹി സർക്കാരിലും കേന്ദ്രത്തിലും ബിജെപി ഭരണത്തിലിരിക്കെ ഉണ്ടായ സത്യനികേതൻ ഹോസ്റ്റൽ ദുരന്തം ABVP ക്ക് എതിരെ ആയുധമാക്കുകയാണ് NSU.
തങ്ങൾ ബിജെപിയുടെ വിദ്യാർഥി സംഘടന അല്ലെന്നും വിദ്യാർഥി ക്ഷേമത്തിനായി നിലകൊള്ളുന്ന സംഘടനയാണെന്നുമാണ് ABVP വാദം. 5 ശതമാനത്തിൽ താഴെ വിദ്യാർത്ഥികൾക്ക് മാത്രമാണ് സർവകലാശാല ഹോസ്റ്റൽ ലഭിക്കുന്നതെന്ന് SFI AISA സഖ്യം ചൂണ്ടിക്കാട്ടുന്നു. ജന്തർ മന്തർ സമരത്തിന്‍റെ പശ്ചാത്തലത്തിൽ ഒറ്റയ്ക്ക് മത്സരിക്കുന്ന പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ കൂടുതൽ വോട്ടുകൾ നേടിയാൽ അത് ABVP യുടെ സുഗമമായ വിജയത്തിന് വഴി വച്ചേക്കുo. NSU വിന് വിമത ശല്യവും ഉണ്ട്. ഇതിനിടെ ഡിയു അധ്യാപക അസോസിയേഷൻ മുൻ അധ്യക്ഷൻ ആദിത്യ നാരായൺ മിശ്ര കോൺഗ്രസിൽ ചേർന്നു.