യോഗത്തിനെന്ന് പറഞ്ഞ് ബിജെപി ഓഫീസിലേയ്ക്ക് വിളിച്ചുവരുത്തിയ ശേഷം ക്രൂരമായി മർദിച്ചെന്ന് ബിജെപി ദലിത് മണ്ഡലം അധ്യക്ഷൻ സുനിൽ കുമാറിന്റെ പരാതി. ഡൽഹിയിലെ കാഞ്ജാവാലയിലെ ബിജെപി ദലിത് മണ്ഡലം അധ്യക്ഷനായ സുനിൽ കുമാറാണ് പൊലീസിൽ പരാതി നൽകിയത്. ബിജെപി എംഎൽഎ ഗജേന്ദ്ര ദരാലും സംഘവുമാണ് തന്നെ ആക്രമിച്ചതെന്നാണ് പരാതി.

പൈപ്പും വടിയും ബെൽറ്റും ഉപയോഗിച്ചാണ് തന്നെ മർദിച്ചതെന്ന് സുനിൽ കുമാർ പറയുന്നു. ഏകദേശം 12 പേർ ചേർന്നാണ് ആക്രമിച്ചതെന്നും പരാതിയിൽ ആരോപിക്കുന്നു. മർദനത്തിനിടെ ജാതിപരമായി അധിക്ഷേപിച്ചെന്നും സുനിൽ കുമാർ പൊലീസിനെ അറിയിച്ചു.

യോഗിയോട് ചോദ്യം; മാധ്യമപ്രവർത്തകയ്ക്ക് സൈബർ ആക്രമണവും ഭീഷണിയും ...

സംഭവം നടക്കുമ്പോൾ ഓഫീസിലെ സിസിടിവി ക്യാമറകൾ ഓഫ് ചെയ്തിരുന്നുവെന്നും പരാതിയിൽ പറയുന്നു. ആക്രമണത്തിന് പിന്നാലെ ശാരീരികമായി അവശനായതിനാൽ വൈദ്യപരിശോധനയ്ക്ക് പോകാൻ പോലും ബുദ്ധിമുട്ട് നേരിട്ടെന്നും സുനിൽ കുമാർ വ്യക്തമാക്കി.

ഇനി ഒടിയനായി പൃഥ്വിരാജിന്‍റെ ഊഴം; രാഹുല്‍ സദാശിവന്‍റെ 'ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷന്' തുടക്കമായി ...

സംഭവത്തിന് ശേഷം തന്റെ ജീവന് ഭീഷണിയുണ്ടെന്നും പരാതിയിൽ സുനിൽ കുമാർ ആരോപിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ബിജെപി എംഎൽഎ ഗജേന്ദ്ര ദരാലിന്റെ ഭാഗത്തുനിന്നുള്ള വിശദമായ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല. 

bjp-dalit-leader-assault-delhi:

A BJP Dalit district president, Sunil Kumar, has filed a complaint alleging brutal assault within a BJP office in Delhi. He claims he was called to the office under the pretense of a meeting and subsequently beaten with pipes, sticks, and belts by BJP MLA Gajendra Daral and his associates, with casteist slurs also used during the attack.