• ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്ഥാന് ചൈന നൽകിയ പിന്തുണ സംബന്ധിച്ച നിലപാടിൽ സർക്കാർ വെള്ളം ചേർത്തു. ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി 112.6 ബില്യൺ ഡോളറായി ഉയർന്നത് രാജ്യത്തെ ചെറുകിട വ്യവസായങ്ങളെ തകർത്തു എന്നും ജയറാം രമേശ് വിമർശിച്ചു

ബ്രിക്‌സിനിടയിലെ മോദി - ഷി ചിന്‍പിങ്  കൂടിക്കാഴ്ചക്കെതിരെ രൂക്ഷവിമർശനവും ചോദ്യങ്ങളുമായി കോൺഗ്രസ്. മോദിയുടേത് ആസൂത്രിത കീഴടങ്ങൽ എന്ന്  ജയറാം രമേശ് വിമർശിച്ചു. ഗൽവാൻ സംഘർഷത്തിന് ശേഷം ചൈനയ്ക്ക് പ്രധാനമന്ത്രി നൽകിയ ക്ലീൻ ചിറ്റ് രാജ്യത്തിന്റെ വിലപേശൽ ശേഷി ദുർബലപ്പെടുത്തി. ലഡാക്കിലെയും അരുണാചൽ പ്രദേശിലെയും ചൈനീസ് കടന്നുകയറ്റങ്ങളെ സർക്കാർ നിശ്ശബ്ദമായി അംഗീകരിക്കുകയാണ്.  Also Read: സാങ്കേതികവിദ്യയും ധാതുക്കളും രാഷ്ട്രീയ ആയുധമാക്കരുത്; ബ്രിക്സ് ഉച്ചകോടിയിൽ നരേന്ദ്രമോദി


ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്ഥാന് ചൈന നൽകിയ പിന്തുണ സംബന്ധിച്ച നിലപാടിൽ സർക്കാർ വെള്ളം ചേർത്തു. ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി 112.6 ബില്യൺ ഡോളറായി ഉയർന്നത് രാജ്യത്തെ ചെറുകിട വ്യവസായങ്ങളെ തകർത്തു എന്നും ജയറാം രമേശ് വിമർശിച്ചു. ഇക്കാര്യങ്ങളിൽ എല്ലാം സർക്കാർ മറുപടി പറയണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.

അതേസമയം, മോദി–ഷി ജിൻപിങ് കൂടിക്കാഴ്ചയിൽ അതിർത്തിയിലെ സമാധാനം ഇന്ത്യ-ചൈന ബന്ധത്തിന്റെ അടിസ്ഥാനമാണെന്ന് മോദി വ്യക്തമാക്കി. വ്യാപാര അസന്തുലിതാവസ്ഥ, വിതരണ ശൃംഖല, അതിർത്തി പ്രശ്നം എന്നിവ പരിഹരിക്കാൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ENGLISH SUMMARY:

The Congress has launched sharp criticism and raised questions over Prime Minister Narendra Modi’s meeting with Chinese President Xi Jinping on the sidelines of the BRICS summit. Congress leader Jairam Ramesh described Modi’s approach as ‘calibrated capitulation’. He alleged that the clean chit given by the Prime Minister to China after the Galwan clash weakened India’s negotiating position. The government is silently accepting Chinese incursions in Ladakh and Arunachal Pradesh, he alleged.