bjp-flag
  • ബങ്കിപൂരിലും ദയ്തിയയിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി മനപൂർവ്വം തോറ്റുകൊടുക്കുകയായിരുന്നുവെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു.

ബിഹാറിലെ ബങ്കിപൂരിലും മധ്യപ്രദേശിലെ ദയ്തിയിലും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി തോറ്റിരുന്നു. ബങ്കിപൂരില്‍ സിറ്റിങ് സീറ്റ് കൈവിട്ടപ്പോള്‍ ദയ്തിയയില്‍ കോണ്‍ഗ്രസിനോട് ബിജെപി തോറ്റു. രണ്ടിടത്തും ബിജെപി മനപൂര്‍വ്വം തോറ്റുകൊടുക്കുകയായിരുന്നു എന്നാണ് സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ആരോപണം. തിരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ക്ക് എതിരെ വരുന്ന വിമര്‍ശനങ്ങളെ നേരിടാനാണ് ബിജെപിയുടെ ഈ തന്ത്രമെന്നാണ് അഖിലേഷിന്‍റെ ആരോപണം. 

യുപിഐയ്ക്ക് ചാര്‍ജ്; പിന്നില്‍ ട്രംപിന്‍റെ സമ്മര്‍ദം; യുപിഐ യു.എസ് കമ്പനികള്‍ക്ക് ഭീഷണി

യുപിയിലും പശ്ചിമബംഗാളിലും ഉപയോഗിച്ച തിരഞ്ഞെടുപ്പ് തന്ത്രമല്ല ബിജെപി രണ്ടു ഉപതിരഞ്ഞെടുപ്പുകളിലും പ്രയോഗിച്ചത്. സത്യസന്ധമായി തിരഞ്ഞെടുപ്പ് വിജയിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കാനാണ് രണ്ട് തിരഞ്ഞെടുപ്പുകള്‍ ബിജെപി തോറ്റത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ബിജെപിയുടെ തോല്‍വി എന്നിങ്ങനെയാണ് ആരോപണം. ലഖ്നൗവിലെ എസ്‍പി ആസ്ഥാനത്ത് സോഷ്യലിസ്റ്റ് നേതാവ് ജനേശ്വര്‍ മിശ്രയുടെ ജന്മവാര്‍ഷിക ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തിരഞ്ഞെടുപ്പ് സംവിധാനത്തിനെതിരെ പ്രതിപക്ഷം കൊണ്ടുവരുന്ന ആക്ഷേപങ്ങളെ നിർവീര്യമാക്കാനാണ് ഭരണകക്ഷി ശ്രമിക്കുന്നത്. ഇവിഎം തട്ടിപ്പിനെ പറ്റി പ്രതിപക്ഷം ചോദ്യങ്ങളുന്നയിക്കാത്തത് എന്തേ എന്ന് ഇനി ചോദിക്കും. ജനങ്ങളെ പറ്റിക്കാന്‍ ബിജെപി മനപൂര്‍വ്വം തോറ്റാതാണ്. ബങ്കിപൂരിലെ പരാജയമാണ് ബിജെപി ആഘോഷിക്കുന്നത്. ബങ്കിപ്പൂരില്‍ തോറ്റതോടെ ബിജെപി നേതാക്കള്‍ പരസ്പരം മധുരം വിതരണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.  

ENGLISH SUMMARY:

Samajwadi Party President Akhilesh Yadav has alleged that the BJP intentionally lost recent by-elections in Bihar's Bankipur and Madhya Pradesh's Datia. He claimed this was a strategic move by the ruling party to counter growing opposition criticisms and questions regarding the credibility of electronic voting machines. According to Yadav, the BJP wanted to test whether it could win an election honestly without using its usual tactics. Furthermore, he noted that BJP leaders were celebrating their defeat in Bankipur to create a false narrative and mislead the public.