trump-modi
  • സൗജന്യ യുപിഐ ഇടപാടുകൾ അമേരിക്കൻ പേയ്‌മെന്റ് കമ്പനികളായ വിസ, മാസ്റ്റർകാർഡ് എന്നിവയ്ക്ക് വരുമാന നഷ്ടമുണ്ടാക്കുന്നുവെന്ന യുഎസ് വാദത്തെ തുടർന്നാണ് നിയമഭേദഗതിയെന്ന് ആരോപണം.

യുപിഐ, റൂപേ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് നിരക്ക് നിശ്ചയിക്കാന്‍ സര്‍ക്കാറിന് അനുമതി നല്‍കുന്ന ബില്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. ഇന്ത്യ–യുഎസ് വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്കിടെ നിയമഭേദഗതി വരുന്നത് യു.എസ് സമ്മര്‍ദപ്രകാരാമണെന്നാണ് ആരോപണം. യുപിഐ സൗജന്യമായി തുടരുന്നത് യു.എസ് ഇലക്ട്രോണിക് പെയ്മന്‍റ് കമ്പനികള്‍ക്ക് വരുമാന നഷ്ടമുണ്ടാക്കുന്നു എന്നാണ് യു.എസ് സമ്മര്‍ദത്തിന് കാരണം.

ട്രംപ് അടങ്ങിയപ്പോള്‍ സ്വര്‍ണം തുടങ്ങി; പവന് 2000 കൂടി; ഇനിയെങ്ങോട്ടാണ്?

കാലങ്ങളായി യുപിഐയ്ക്ക് ചാര്‍ജ് ഈടാക്കുമെന്ന് വാര്‍ത്തകളുണ്ടെങ്കിലും കഴിഞ്ഞ ദിവസമാണ് ബില്‍ പാര്‍ലമെന്‍റിലെത്തിയത്. യുപിഐ ആരംഭിച്ചതിന് ശേഷം ഇന്ത്യയില്‍ കാര്‍‍ഡ് ഉപയോഗിച്ചുള്ള ഇടപാട് കുറഞ്ഞു. ഇവ യുപിഐയിലേക്ക് മാറി. ഇത് യുഎസ് പേയ്‌മെന്റ് കമ്പനികളായ വിസ, മാസ്റ്റർകാർഡ് എന്നിവയ്ക്ക് വരുമാനം നഷ്ടം ഉണ്ടാക്കുന്നുണ്ട്. യുപിഐയ്ക്കും റൂപേയ്ക്കുമുള്ള സീറോ ട്രാന്‍സാക്ഷന്‍ ചാര്‍ജ്, റൂപേയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ, യുപിഐ വഴിയുള്ള റൂപേ ക്രെഡിറ്റ് കാര്‍‍‍ഡ് ഇടപാട് എന്നിവയെ യു.എസ് കമ്പനികള്‍ എതിര്‍ക്കുന്നുണ്ട്. 

ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് നയങ്ങൾ ആഭ്യന്തര കമ്പനികൾക്ക് അനുകൂലമായവയാണെന്ന് മാര്‍ച്ചില്‍ യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇന്ത്യ– യുഎസ് വ്യാപാര കരാറിലെ പ്രധാന ആവശ്യങ്ങളിൽ ഒന്നാണ് വിവിധ മേഖലകളില്‍ യു.എസ് കമ്പനികള്‍ നേരിടുന്ന ഇത്തരം തടസങ്ങൾ. ഈ റിപ്പോർട്ടിനെ തുടർന്നാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്നാണ് കോണ്‍ഗ്രസ് വിമര്‍ശനം. തന്റെ ഉറ്റ സുഹൃത്തായ ഡൊണാൾഡ് ട്രംപിന്റെ സമ്മർദ്ദത്താൽ മോദി സർക്കാർ യുപിഐയെ ദുർബലപ്പെടുത്താനും ഡിജിറ്റൽ പേയ്മെന്റ് മേഖല അമേരിക്കൻ കമ്പനികൾക്കായി തുറന്നുകൊടുക്കാനും ശ്രമിക്കുകയാണോ എന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എക്സില്‍ ചോദിച്ചു. 

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ഫീസ്? 0.40% വരെ ഫീസ് ഈടാക്കിയേക്കും

ബ്രസീലിനും തിരിച്ചടി

യുപിഐയ്ക്ക് സമാനമായ ബ്രസീലിലെ പെയ്മെന്‍റ് സംവിധാനമാണ് പിക്സ്. കഴിഞ്ഞ മാസം ബ്രസീലിന്മേൽ 25% തീരുവ ചുമത്താന്‍ കാരണമായത് 'പിക്സ്' യു.എസ് കമ്പനികള്‍ക്ക് 'ഭീഷണി'യാകുന്ന എന്നതിനാലാണ്. ബ്രസീലിലെ സെൻട്രൽ ബാങ്കായ ബാൻകോ സെൻട്രൽ ഡോ ബ്രസീൽ 2020 ലാണ് പിക്സ് ആരംഭിച്ചത്. കാർഡോ മെഷീനോ ആവശ്യമില്ലാത്ത, വാർഷിക ഫീസ് ഈടാക്കാത്ത പെയ്മെന്റ് സംവിധാനം യുപിഐയോട് സാമ്യമുള്ളതാണ്. 

ENGLISH SUMMARY:

The Central Government has introduced a bill in Parliament enabling the fixation of charges for UPI and Rupee debit card transactions. This legislative amendment has sparked allegations that the move stems from US pressure during bilateral trade discussions. American electronic payment giants like Visa and Mastercard have long opposed India's zero-transaction-charge policy, arguing it harms their market revenues. Consequently, critics allege that the Modi administration is compromising India's digital payment ecosystem to accommodate American trade demands.