സിജെപി പ്രതിഷേധം കൈകാര്യം ചെയ്തതിൽ വീഴ്ച പറ്റിയെന്നും ധർമേന്ദ്ര പ്രധാന്റെ രാജി വൈകിയത് സർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും പ്രതിച്ഛായയെ ബാധിച്ചെന്നും ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. പ്രതിസന്ധി ഒഴിവാക്കാൻ കഴിയുമായിരുന്നുവെങ്കിലും വിഷയം രാഷ്ട്രീയമായി മുതലെടുക്കാൻ പ്രതിപക്ഷത്തിനായിട്ടില്ലെന്നും പാർട്ടി കരുതുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ, യുവാക്കളുമായി സംവദിക്കാൻ രാജ്യവ്യാപകമായി യുവ സമ്പർക്ക പരിപാടികൾ തുടങ്ങാനും സമൂഹമാധ്യമ ഇടപെടൽ ശക്തമാക്കാനും പാർട്ടി തീരുമാനിച്ചു.അതേസമയം, ഉന്നയിച്ച ആവശ്യങ്ങളിൽ രേഖാമൂലമുള്ള ഉറപ്പ് നാളെ നൽകുമെന്ന് സർക്കാർ സിജെപി നേതാക്കളെ അറിയിച്ചു
ധര്‍മേന്ദ്ര പ്രധാന്‍റെ രാജി വൈകിയത് സർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും പ്രതിച്ഛായയെ ബാധിച്ചെന്നാണ് ബി.ജെ.പി നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. പാർലമെന്റ് സമ്മേളനത്തിനു മുൻപ് മന്ത്രിസഭ പുനഃസംഘടന നടത്തിയിരുന്നെങ്കിൽ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു, വീഴ്ചപറ്റി. എന്നാല്‍ പ്രതിപക്ഷത്തിന് വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാൻ സാധിച്ചിട്ടില്ല, തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകില്ലെന്നും ബി.ജെ.പി വിലയിരുത്തുന്നു. യുവ സമ്പർക്ക പരിപാടികൾ തുടങ്ങാനും സമൂഹ മാധ്യമ ഇടപെടലുകള്‍ ശക്തമാക്കാനുമാണ് പാര്‍ട്ടി തീരുമാനം. Also Read: ‘വിദ്യാർഥികളെ വേട്ടയാടരുത്; വീണ്ടും തെരുവിലിറങ്ങും’; പൊലീസിന് സിജെപിയുടെ മുന്നറിയിപ്പ് .
ധർമ്മേന്ദ്ര പ്രധാനെ വകുപ്പുമാറ്റി മന്ത്രിസഭയിൽ നിലനിർത്താൻ കേന്ദ്രം അവസാന നിമിഷവും ശ്രമിച്ചിരുന്നു. രാജിയാവശ്യത്തില്‍ സി.ജെ.പി ഉറച്ചുനിന്നതോടെയാണ് കൈവിട്ടത്. ഉറപ്പുകള്‍ ലംഘിച്ചാല്‍ വീണ്ടും സമരമെന്ന മുന്നറയിപ്പിനുപിന്നാലെ ഇന്നലെ രാത്രി സര്‍ക്കാര്‍ പ്രതിനിധികള്‍ വീണ്ടും ചര്‍ച്ച നടത്തിയതായി സി.ജെ.പി അറിയിച്ചു. അസമിലെയും ബിഹാറിലെയും കേസുകള്‍ പിന്‍വലിച്ചതിന്‍റെ വിജ്ഞാപനം കൈമാറി.
ജെന്‍സി പ്രതിഷേധത്തിന്‍റെ കാഴ്ചകള്‍ ഓക്കാനമുണ്ടാക്കുന്നുവെന്ന് ബിജെപി എം.പിയും നടിയുമായ കങ്കണ റണൗട്ട് സമൂഹമാധ്യമത്തില്‍ കുറിച്ചു. അധിക്ഷേപത്തിനെതിരെ രൂക്ഷ വിമര്‍ശനമാണുയരുന്നത്. പെല്ലറ്റ് തോക്ക് പ്രയോഗത്തില്‍ ദ്രുതകര്‍മസേനയുടെ ആഭ്യന്തര അന്വേഷണം തുടരുകയാണ്. പെല്ലറ്റ് തോക്കുള്‍പ്പെടെയുള്ള കലാപ വിരുദ്ധ ആയുധങ്ങൾ പ്രയോഗിച്ചത് നോർത്ത് ഡിസിപി രാജ ഭാട്ടിയയുടെ ഉത്തരവനുസരിച്ചെന്നാണ് വിവരം. പൊലീസ് അതിക്രമ ആരോപണം ഗൗരവതരമെന്ന് വിലയിരുത്തിയ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജന്തര്‍ മന്തറില്‍ പ്രതിഷേധക്കാരെ തിരച്ചറിയാന്‍ പൊലീസ് ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചതിനെതിരെ എ.എ.റഹീം എം.പി സുപ്രീം കോടതിയെ സമീപിച്ചു.