congress-flag-2

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നറിയിപ്പായി നോട്ട പിടിച്ച വോട്ടുകള്‍. 92 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പിന്തള്ളി നോട്ട മുന്നിലെത്തി. രണ്ട് എംഎല്‍എമാരുണ്ടെങ്കിലും സംസ്ഥാനത്ത് കോണ്‍ഗ്രസിന് സാന്നിധ്യമില്ലെന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് കണക്കുകള്‍. 

കുല്‍തലി മണ്ഡലത്തില്‍ ആകെ ലഭിച്ചത് വെറും 331 വോട്ട്. ഭത്പാരയില്‍ 439 വോട്ട്. നന്ദിഗ്രാമില്‍ 794 പേര്‍ മാത്രമാണ് ദേശിയ പാര്‍ട്ടിക്ക് വോട്ടു ചെയ്തത്. പുര്‍ബ മെദനിപ്പൂര്‍ ജില്ലയില്‍ കോണ്‍ഗ്രസിന്‍റെ വോട്ട് വിഹിതം 0.52 ശതമാനമാണ്. കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ച സൗത്ത് 24 പര്‍ഗാനാസ്, നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലകളില്‍ വോട്ടു വിഹിതം 0.73 ശതമാനം മാത്രം. 92 സീറ്റിലാണ് കോണ്‍ഗ്രസിനേക്കാള്‍ നോട്ട മുന്നിലെത്തിയത്. ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക്, സിപിഎം എന്നിവര്‍ രണ്ടു സീറ്റിലും സിപിഐയെ ഒരു സീറ്റിലും നോട്ടയ്ക്ക് പിന്നിലായി. 

സൗത്ത് 24 പര്‍ഗാനസില്‍ 11 സീറ്റിലും നോര്‍ത്ത് പര്‍ഗാനാസ് ജില്ലയില്‍ 10 സീറ്റിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ നോട്ടയ്ക്ക് പിന്നിലായി. 2021 ഇടതു പാര്‍ട്ടികള്‍ക്കൊപ്പം സഖ്യമായി 91 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. അന്ന് കാലിംപോംഗ് മണ്ഡലത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് നോട്ടയ്ക്ക് പിന്നിലായത്. ഇത്തവണ മുര്‍ഷിദാബാദ് ജില്ലയിലെ ഫറാക്ക, റാണിനഗര്‍ എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് ജയിച്ചത്. 

293 സീറ്റുകളില്‍ 4.95 ലക്ഷം പേരാണ് നോട്ടയ്ക്ക് വോട്ട് ചെയ്തത്. 2021 നേക്കാള്‍ 1.58 ലക്ഷം വോട്ട് കുറഞ്ഞു. 2021 ല്‍ 195 സീറ്റില്‍ നാലാം സ്ഥാനത്ത് നോട്ടയായിരുന്നു. എന്നാല്‍ ഇത്തവണ ഇത് 80 സീറ്റിലായി കുറഞ്ഞു. രാജര്‍ഹട്ട് ന്യൂടൗണ്‍, സദ്ഗചിയ, ജാനിപറ, ഇന്‍ഡസ്, റെയ്ന മണ്ഡലങ്ങളില്‍ വിജയികളുടെ ഭൂരിപക്ഷത്തേക്കാള്‍ വോട്ട് നോട്ടയ്ക്ക് ലഭിച്ചു.

ENGLISH SUMMARY:

Congress's NOTA performance in the Bengal Assembly elections served as a stark warning, with NOTA outpacing Congress candidates in 92 seats. This indicates a lack of presence for Congress in the state, despite having two MLAs, as highlighted by the election statistics.