vijay-rahul

തമിഴ്‌നാട്ടിലെ ടിവികെയുടെ മികച്ച വിജയത്തിൽ വിജയ്‌യെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിജയ്‌യുമായി സംസാരിച്ചുവെന്ന് രാഹുൽ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും കോൺഗ്രസ് പ്രവർത്തകർക്ക് അവരുടെ കഠിനാധ്വാനത്തിനും പിന്തുണയ്ക്കും രാഹുൽ നന്ദി അറിയിച്ചു.

ടി.വി.കെ.യുടെ മികച്ച വിജയത്തിൽ വിജയുമായി സംസാരിക്കുകയും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. ഈ ജനവിധി യുവാക്കളുടെ ഉയർന്നുവരുന്ന ശബ്ദത്തെ പ്രതിഫലിപ്പിക്കുന്നു, അത് അവഗണിക്കാൻ കഴിയില്ല, അവഗണിക്കപ്പെടുകയുമില്ല എന്നും രാഹുൽ കുറിച്ചു. തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും ജനങ്ങളെ സംരക്ഷിക്കുകയും സേവിക്കുകയും ചെയ്യുന്നത് കോൺഗ്രസ് പാർട്ടി തുടരുമെന്നും രാഹുൽ ഉറപ്പു നൽകി.

കേരളത്തിൽ യു.ഡി.എഫ് മിന്നുംവിജയം കാഴ്ച വെച്ചതിലും വോട്ടർമാർക്കു നന്ദി പറഞ്ഞും യു.ഡി.എഫ് പ്രവർത്തകരെയും നേതാക്കളെയും അഭിനന്ദിച്ചും രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. കേരളത്തിന്‍റെ കഴിവും സാധ്യതകളും ഉപയോഗപ്പെടുത്താൻ മികച്ച കാഴ്ചപ്പാടുള്ള ഒരു സർക്കാരിനെയാണ് ലഭിച്ചിരിക്കുന്നതെന്നും രാഹുൽ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചിരുന്നു. 

 

ENGLISH SUMMARY:

Rahul Gandhi congratulates Vijay on TVK's success in Tamil Nadu, expressing his conversation with the actor via social media. He also thanked Congress workers in Tamil Nadu and Puducherry for their hard work and support.