ലോക്സഭയില്‍ വനിത സംവരണ ഭേദഗതി ബില്‍ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. മോദിയെ മായാജാലക്കാരനോട് ഉപമിച്ചത് ഭരണപക്ഷത്തിന്‍റെ വന്‍ പ്രതിഷേധത്തിന് കാരണമായി. പാര്‍ലമെന്‍ററി മര്യാദ രാഹുല്‍ പ്രിയങ്കയില്‍ നിന്ന് പഠിക്കണമെന്ന് അമിത് ഷാ പറഞ്ഞു.

ആളുകളെ കബളിപ്പിച്ച മായാജാലക്കാരനെ പോലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് രാഹുല്‍ ഗാന്ധി. മായാജാലക്കാരനും വ്യവസായിയും തമ്മിലുള്ള ബന്ധം കയ്യോടെ പിടിക്കപ്പെട്ടു. ബാലക്കോട്ടിന്‍റെയും ഓപ്പറേഷന്‍ സിന്ദൂരിന്‍റെയും മജിഷ്യനാണ് മോദി. തിരഞ്ഞെടുപ്പില്‍ ഇനി ജയിക്കാനാവില്ലെന്ന നിരാശയില്‍നിന്നാണ് വനിതാ സംവരണ ബില്‍ കൊണ്ടുവന്നതെന്നും രാഹുല്‍ ഗാന്ധി. പരാമര്‍ശത്തിന് പിന്നാലെ ഭരണപക്ഷത്തുനിന്ന് ശക്തമായ പ്രതിഷേധമുയര്‍ന്നു. രാജ്യത്തെ ജനങ്ങളെയും സൈന്യത്തെയുമാണ് രാഹുല്‍ അപമാനിച്ചതെന്നും മാപ്പു പറയണം എന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആവശ്യപ്പെട്ടു

ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞ അമിത് ഷാ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിര്‍ശിച്ചു. പാര്‍ലമെന്‍ററി മര്യാദകള്‍ രാഹുല്‍ ഗാന്ധിക്ക് അറിയില്ല. പാര്‍ലമെന്‍റ് കവാടത്തില്‍ ഇരുന്ന് ചായകുടിക്കുക, അംഗങ്ങള്‍ക്ക് ഫ്ലയിങ് കിസ് നല്‍കുക, സഭ നടക്കുമ്പോള്‍ വിദേശയാത്ര നടത്തുക തുടങ്ങിയ കാര്യങ്ങളാണ് രാഹുല്‍ ചെയ്യുന്നത്. സഭാ മര്യാദ മുതിര്‍ന്ന അംഗങ്ങളോട് ചോദിച്ച് മനസിലാക്കണം. പ്രിയങ്കാ ഗാന്ധിയോട് ചോദിച്ചാലും മതിയെന്ന് അമിത് ഷാ ഇരു നേതാക്കളുടെയും പ്രസംഗത്തിനിടെ പലതവണ ഭരണ, പ്രതിപക്ഷത്തുനിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നു

ENGLISH SUMMARY:

Rahul Gandhi's strong attack on Prime Minister Narendra Modi during the Women's Reservation Bill debate in the Lok Sabha has sparked significant political repercussions. The opposition's strong reactions and calls for an apology underscore the heightened tensions surrounding these parliamentary discussions.