TAGS

തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു. ഡി.എം.കെ 175 സീറ്റിലും അണ്ണാ ഡി.എം.കെ 169 സീറ്റിലും മല്‍സരിക്കും... എന്‍.ഡി.എയില്‍ സഖ്യകക്ഷികളുടെ മണ്ഡല നിര്‍ണയവും പൂര്‍ത്തിയായി... ഡി.എം.കെ നേതൃത്വം നല്‍കുന്ന മതനിരപേക്ഷ പുരോഗമന സഖ്യത്തില്‍ മണ്ഡലനിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 

ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിയില്‍ സീറ്റ് വിഭജനവും സ്ഥാനാര്‍ഥികള്‍ക്കായുള്ള അഭിമുഖവും പൂര്‍ത്തിയായി കഴിഞ്ഞു. മണ്ഡലനിര്‍ണ ചര്‍ച്ചകളിലേക്ക് കടന്നിരിക്കുകയാണ് മുന്നണി. കോണ്‍ഗ്രസ്, മനിതനേയ മക്കള്‍ കക്ഷി തുടങ്ങിയവരുമായി ചര്‍ച്ച നടത്തി. താല്‍പര്യമുള്ള മണ്ഡലങ്ങളുടെ ലിസ്റ്റ് ഡിഎംകെയുടെ സമിതിക്ക് കൈമാറി. 

അണ്ണാ ഡിഎംകെയുടെ പത്തുവര്‍ഷക്കാലത്തെ ഭരണത്തില്‍ തമിഴ്നാട്ടിലുണ്ടായ എല്ലാ പോരായ്മകളും പരിഹരിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ദ്രവീഡിയന്‍ മോഡല്‍ സര്‍ക്കാരിന്‍റെ ഭരണത്തില്‍ തമിഴ്നാടിന്‍റെ വികസനത്തെ ദേശീയ തലത്തിലെത്തിച്ചുവെന്നും  തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ എക്സില്‍ കുറിച്ചു. മതനിരപേക്ഷ പുരോഗമന സഖ്യം വിജയം തുടരുമെന്നും സ്റ്റാലിന്‍. കോണ്‍ഗ്രസിന് 28 ഉം, ഡിഎംഡികെയ്ക്ക് 10 ഉം വിസികെയ്ക്ക് 8 ഉം ഇടതുപാര്‍ട്ടികള്‍ക്ക് അഞ്ച് വീതവും എംഡിഎംകെയ്ക്ക് നാല് സീറ്റുമാണ് നല്‍കിയത്. അണ്ണാ ഡിഎംകെ നയിക്കുന്ന എന്‍ഡിഎ മുന്നണിയില്‍ സഖ്യകക്ഷികളുടെ മണ്ഡല നിര്‍ണയവും പൂര്‍ത്തിയായി. മൈലാപ്പൂരും തിരുപ്പൂരും മധുര സൗത്തുമടക്കം 27 മണ്ഡലങ്ങളില്‍ ബിജെപി മല്‍സരിക്കും. വിക്രവാണ്ടിയും ധര്‍മപുരിയുമടക്കം 18 സീറ്റുകളില്‍ പിഎംകെയും 11 മണ്ഡലങ്ങളില്‍ എഎംഎംകെയും രംഗത്തിറങ്ങും. തമിഴ് മാനില കോണ്‍ഗ്രസ് 5 ഉം ഐജെകെ രണ്ടും ടിഎംഎംകെയും പുരട്ചി ഭാരതം കക്ഷിയും ഒരു സീറ്റ് വീതവും മല്‍സരിക്കും

ENGLISH SUMMARY:

Tamil Nadu elections are taking shape with DMK contesting 175 seats and AIADMK 169. The NDA alliance's seat allocation is also complete, with DMK-led secular progressive alliance discussions ongoing.