hardeep-singh-puri-2

 

രാഹുലിന്റെ ആരോപണം തള്ളി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. എപ്സ്റ്റീനെ പലതവണ കണ്ടിട്ടുണ്ട്.  മെയിലുകള്‍ അയച്ചിട്ടുണ്ട്.  വിവാദത്തില്‍ പേരുവന്നത് അങ്ങനെ എന്നും വേറെ ബന്ധങ്ങളില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധി കാണിക്കുന്നത് കോമാളിത്തരമാണെന്നും രാഹുലിനെതിരെ അവകാശലംഘന നോട്ടിസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു

 

അതേസമയം, ബജറ്റ് ചര്‍ച്ചയില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. ഇന്ത്യ– യുഎസ് വ്യാപാരകരാറില്‍ രാജ്യതാല്‍പര്യങ്ങള്‍ ബലികഴിച്ചു.  രാജ്യത്തെ വില്‍ക്കാന്‍ നാണമില്ലേ എന്ന് സര്‍ക്കാരിനോട് രാഹുല്‍ ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അമേരിക്ക ശ്വാസം മുട്ടിക്കുയാണെന്ന്, അനില്‍ അംബാനിക്കെതിരായ കേസും എപ്സ്റ്റീന്‍ ഫയല്‍സും ഉയര്‍ത്തിക്കാട്ടി രാഹുല്‍ ഗാന്ധി ആരോപിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്ന് സര്‍ക്കാര്‍ വിമര്‍ശിച്ചു. 

 

ഡേറ്റ സുരക്ഷ, കാര്‍ഷിക– ടെക്‌സ്‌റ്റൈല്‍– ഊര്‍ജ മേഖലകള്‍ എന്നിവയില്‍ രാജ്യതാല്‍പര്യങ്ങള്‍ എന്നിവ യുഎസുമായുള്ള വ്യാപാരകരാറില്‍ ബലികഴിച്ചു എന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മൂന്ന് ശതമാനമായിരുന്ന നികുതി 18 ശതമാനമായെന്ന് രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടി. ഇത്തരം കീഴടങ്ങലുകള്‍ക്ക് കാരണം എപസ്റ്റീന്‍ ഫയല്‍സും അനില്‍ അംബാനിക്കെതിരായ കേസുമാണ്. അനില്‍ അംബാനിയുടെയും മന്ത്രി ഹര്‍ദീപ് പുരിയുടെയും പേരുകള്‍ എപ്സ്റ്റീന്‍ ഫയല്‍സിലുണ്ട് എന്ന് ആരോപിച്ചു.

 

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ സഭയില്‍ ഉന്നയിക്കരുത് എന്ന് അധ്യക്ഷന്‍ ജഗദംബിക പാലും പാര്‍ലമെന്‍ററികാര്യമന്ത്രി കിരണ്‍ റിജുവും പറഞ്ഞു. പറഞ്ഞതിന്‍റെ ആധികാരികത സഭയില്‍ ഉറപ്പാക്കാന്‍ താന്‍ തയാറാണെന്ന് രാഹുല്‍ ഗാന്ധി. രേഖകള്‍ സഭയുടെ മേശപ്പുറത്ത് വയ്ക്കാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷ നേതാവിന് മറുപടി പറയാന്‍ ശ്രമിച്ച പാര്‍ലമെന്‍ററികാര്യ മന്ത്രിയെ കേള്‍ക്കാതെ അദ്ദേഹം പുറത്തുപേയതിനെ ഭരണപക്ഷം വിമര്‍ശിച്ചു. 

ENGLISH SUMMARY:

Union Minister Hardeep Singh Puri rejected the allegations raised by Rahul Gandhi. He stated that he had met Jeffrey Epstein several times and had exchanged emails with him. However, the minister clarified that his name appeared in the controversy only in that context and that there were no other connections. He described Rahul Gandhi’s claims as “theatrics” and said he would issue a breach of privilege notice against him.