രാഷ്ട്രപതി ദ്രൗപതി മുര്‍മു ഏര്‍പ്പെടുത്തിയ വിരുന്നില്‍ ആസാമീസ് സ്കാര്‍ഫ് ധരിക്കാതിരുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നിലപാടില്‍ രാഷ്ട്രീയ വിവാദം. ചടങ്ങിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍, വിദേശ അംബാസിഡര്‍, മറ്റു അതിഥികളെല്ലാം സ്കാര്‍ഫ് ധരിച്ചപ്പോഴാണ് രാഹുല്‍ വേറിട്ടുനിന്നത്. ചടങ്ങിനെത്തിയവരില്‍ സ്കാര്‍ഫ് ധരിക്കാതിരുന്നത് രാഹുല്‍ ഗാന്ധി മാത്രമാണെന്നാണ് വിവരം.
സ്കാര്‍ഫ് ധരിക്കണമെന്ന് രാഷ്ട്രപതി രണ്ടു തവണ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടെങ്കിലും നിരസിക്കുകയായിരുന്നു. ചടങ്ങിനെത്തിയ രാഹുവിന്‍റെ കയ്യില്‍ സ്കാര്‍ഫുണ്ടായിരുന്നിട്ടും ധരിക്കാതിരിക്കുകയായിരുന്നുവെന്ന് ദേശിയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, രാഹുലിനൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുനന്‍ ഖാര്‍ഗെ സ്കാര്‍ഫ് ധരിച്ചുകൊണ്ടാണ് പരിപാടിക്കെത്തിയത്.
രാഹുലിന്‍റെ നടപടി വടക്കുകിഴക്കിനോടുള്ള അപമാനമാണെന്ന് ബിജെപി പ്രതികരിച്ചു. എന്നാല്‍ രാഹുല്‍ മാത്രമല്ല, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും സ്കാര്‍ഫ് ധരിക്കാതെയാണ് ചടങ്ങിനെത്തിയതെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പ്രതിരോധിച്ചു.
ചടങ്ങിലേക്ക് രാഹുലിനെയും മല്ലികാര്‍ജുനന്‍ ഖാര്‍ഗെയയും ക്ഷണിച്ചിരുന്നു. രാവിലെ കര്‍ത്തവ്യപഥില്‍ നടന്ന റിപ്പബ്ലിക്ക് ദിനപരേഡിലും ഇരുനേതാക്കളും പങ്കെടുത്തിരുന്നു. എന്നാല്‍ രാഹുലിനും ഖാര്‍ഗെയ്ക്കും മുന്‍നിരയില്‍ സീറ്റ് നല്‍കിയില്ലെന്ന് കോണ്‍ഗ്രസ് പരാതിപ്പെട്ടിരുന്നു. രാഹുലിനെയും ഖാര്‍ഗെയും മുന്നാം നിരയിലാണ് ഇരുത്തിയതെന്നാണ് കോണ്‍ഗ്രസ് ആരോപണം. സ്വാതന്ത്ര്യദിനത്തിൽ മുതിർന്ന സർക്കാർ മന്ത്രിമാരും പിൻനിരയിലാണ് ഇരുന്നതെന്നും ആരോടും അനാദരവ് കാണിച്ചിട്ടില്ലെന്നും ബിജെപി തിരിച്ചടിച്ചു.