vijay

TOPICS COVERED

ആര് എന്ത് ചെയ്താലും അടിമയായിരിക്കാന്‍ ടിവികെയെ കിട്ടില്ലെന്ന്  പാര്‍ട്ടി അധ്യക്ഷന്‍ വിജയ്. അണ്ണാ ഡിഎംകെ ബിജെപിയുടെ അടിമയാണെന്നും, ഡിഎംകെ ബിജെപിയെ രഹസ്യമായി പിന്തുണയ്ക്കുന്നുവെന്നും ആരോപിച്ചു. തമിഴക വെട്രി കഴകത്തിന്‍റെ ഭാരവാഹി യോഗത്തിലായിരുന്നു വിജയ്‌യുടെ വിമര്‍ശനം. കരൂര്‍ കേസിലെ സിബിഐ ചോദ്യം ചെയ്യലിന് ശേഷം വിജയ് ആദ്യമായാണ് പൊതുയോഗത്തിന് എത്തുന്നത്. 

ഒരുമാസത്തിന് ശേഷം പ്രവര്‍ത്തകരെ കണ്ട വിജയ് മാസ് ഡയലോഗുകളിലൂടെ അവരെ ഇളക്കി മറിച്ചു. ആരുടേയും  അടിമയാകില്ലെന്ന് പറഞ്ഞ വിജയ് തമിഴ്നാട്ടില്‍ ഒറ്റയ്ക്ക് നിന്ന് ജയിക്കാനുള്ള ശക്തി ടിവികെയ്ക്ക് ഉണ്ടെന്നും കൂട്ടിച്ചേര്‍ത്തു. അഴിമതിക്കാരില്‍ നിന്നും ക്ഷുദ്ര ശക്തികളില്‍ നിന്നും തമിഴ്നാടിനെ മോചിപ്പിക്കുകയാണ് ടിവികെയുടെ ലക്ഷ്യം.  തനിക്കോ ടിവികെയ്ക്കോ അഴിമതി നടത്തേണ്ട കാര്യമില്ലെന്നും വിജയ്. 

പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ച വിസില്‍ ചിഹ്നവും തിരഞ്ഞെടുപ്പ് ലോഗോയും വിജയ് പ്രകാശനം ചെയ്തു. വിസിലടിച്ച് ബിഗിലിലെ മാസ് ഡയലോഗ് പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്.