ദിഗ്‌വിജയ് സിങ്
ആർഎസ്എസിനെയും പ്രധാനമന്ത്രിയെയും പുകഴ്ത്തി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. ആർഎസ്എസിൽ താഴെത്തട്ടിൽ പ്രവർത്തിക്കുന്നവർ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമാകുന്നു. അദ്വാനിയുടെ കാൽക്കലിരിക്കുന്ന മോദിയുടെ ചിത്രം പങ്കുവെച്ചാണ് സമൂഹമാധ്യമ പോസ്റ്റ്. ഇതാണ് ആർഎസ്എസിന്റെ സംഘടനാബലം എന്നും ദിഗ്‌വിജയ് സിങ് പോസ്റ്റിൽ കുറിച്ചു.
പ്രവർത്തകസമിതി യോഗത്തിലും ദിഗ്വിജയ് സിങ് സമാനാഭിപ്രായം ഉന്നയിച്ചു. കോൺഗ്രസിൽ അധികാര വികേന്ദ്രീകരണം നടക്കുന്നില്ല. പിസിസി അധ്യക്ഷൻമാരെ നിയമിക്കുക മാത്രമാണ് നടക്കുന്നത് എന്നും താഴെത്തട്ടിൽ ചലനം ഇല്ലെന്നും സിങ് കുറ്റപ്പെടുത്തി.
താൻ ആരെയും പുകഴ്ത്തിയിട്ടില്ലെന്നും എക്കാലത്തും ഉന്നയിച്ചിട്ടുള്ളത് പോലെ പാർട്ടിയെ ശക്തിപെടുത്താൻ അധികാരവികേന്ദ്രീകരണം നടക്കണം എന്ന് പറഞ്ഞതിൽ തെറ്റ് എന്താണെന്നുമാണ് ദിഗ്വിജയ് സിങിന്റെ പിന്നിടുള്ള പ്രതികരണം.