ബിഹാറില്‍ പത്താംതവണയും മുഖ്യമന്ത്രിയായി ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ അധികാരമേറ്റു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യാചകം ചൊല്ലിക്കൊടുത്തു. 27 അംഗ മന്ത്രിസഭയില്‍ മൂന്നുപേര്‍ മാത്രമാണ് വനിതകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും എന്‍.ഡി.എ മുഖ്യമന്ത്രിമാരും അടക്കം വന്‍നിര ചടങ്ങിനെത്തി. പട്ന ഗാന്ധിമൈതാനിയിലെ രണ്ടുലക്ഷത്തിലധികം വരുന്ന ജനസഞ്ചയത്തെ സാക്ഷിയാക്കി നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ് ചെയ്തു. ദൈവനാമത്തിലാണ് സത്യവാചകം ചൊല്ലിയത്. പ്രധാനമന്ത്രി നിതീഷിനെ അഭിനന്ദിച്ചു. Also Read: 25 വര്‍ഷത്തിനിടെ പത്താംവട്ടം മുഖ്യമന്ത്രി; നിതീഷ് കുമാര്‍ എന്ന മാന്ത്രികന്‍
മന്ത്രിസഭയിലെ രണ്ടാമനും മൂന്നാമനുമായി ബി.ജെ.പി. നേതാക്കളായ സാമ്രാട്ട് ചൗധരിയും വിജയ് കുമാര്‍ സിന്‍ഹയും സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പിയില്‍ നിന്ന് 14 പേരും ജെ.ഡി.യുവില്‍ നിന്ന് ഒന്‍പതുപേരുമാണ് മന്ത്രിസഭയില്‍ ഉള്ളത്. എല്‍.ജെ.പിയുടെ രണ്ടുപേരും എച്ച്.എ.എം, ആര്‍.എല്‍.എം പാര്‍ട്ടികളില്‍ നിന്ന് ഓരോരുത്തരും മന്ത്രിമാരായി.
പരിചയസമ്പന്നരെയും പുതുമുഖങ്ങളെയും ഒരുപോലെ ഉള്‍ക്കൊള്ളിച്ചു എന്നതാണ് ശ്രദ്ധേയം. 27 അംഗ മന്ത്രിസഭയില്‍ 12 പേര്‍ പുതുമുഖങ്ങളാണ്. ലേഷി സിങ്ങ്, രമ നിഷാദ്, ശ്രേയസി സിങ് എന്നിവരാണ് വനിതകള്‍. ചടങ്ങിനുശേഷം മോദിയും നിതീഷും ചേര്‍ന്ന് ജനങ്ങളെ അഭിവാദ്യംചെയ്തു.ഘടകക്ഷി നേതാക്കള്‍ എല്ലാം ചടങ്ങിന് എത്തിയപ്പോള്‍ പ്രതിപക്ഷം പൂര്‍ണമായി വിട്ടുനിന്നു.
243 ല്‍ 202 സീറ്റും 46.5 ശതമാനം വോട്ടുകളും നേടിയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചത്. 85 സീറ്റുകളില്‍ നിതീഷിന്‍റെ ജെഡിയു ജയിച്ചപ്പോള്‍ 89 സീറ്റുകള്‍ പിടിച്ചെടുത്ത് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയും ആയിരുന്നു. 19 സീറ്റുകളാണ് ചിരാഗ് പസ്വാന്‍റെ എല്‍ജെപിക്കുള്ളത്.