ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 121 മണ്ഡലങ്ങളിലേക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുക. കലാശക്കൊട്ടിന് മുന്നണികളുടെ ദേശീയ നേതാക്കളെല്ലാം കൂട്ടത്തോടെ എത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി എൻ.ഡി.എയുടെ വനിത പ്രവർത്തകരുമായി സംവദിക്കും.   വികസനവും തൊഴിലുമാണ് ഇരു മുന്നണികളുടെയും പ്രധാന പ്രചാരണായുധം. ശേഷിക്കുന്ന 122 മണ്ഡലങ്ങളിലേക്ക് ഈ മാസം 11 നാണ് വോട്ടെടുപ്പ്. 

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ എന്നിവര്‍ റാലികള്‍ നടത്തും. രാജ്നാഥ് സിങ് നാലിടത്തും അമിത് ഷാ മൂന്നിടത്തും ജെ.പി.നഡ്ഡ രണ്ട് മണ്ഡലങ്ങളിലുമാണ് പ്രചാരണം നടത്തുക. മഹാസഖ്യത്തിനായി രാഹുല്‍ ഗാന്ധി മൂന്ന് റാലികളില്‍ പങ്കെടുക്കും.

എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും സംസ്ഥാനത്തുണ്ട്. വികസനവും തൊഴിലുമാണ് ഇരു മുന്നണികളുടെയും പ്രധാന പ്രചാരണായുധം. ശേഷിക്കുന്ന 122 മണ്ഡലങ്ങളിലേക്ക് ഈ മാസം 11 നാണ് വോട്ടെടുപ്പ്. 14 ന് ഫലം പ്രഖ്യാപിക്കും.

ENGLISH SUMMARY:

The campaign for the first phase of the Bihar Assembly election concludes today, with voting scheduled for 121 constituencies on Thursday. Prime Minister Narendra Modi, Amit Shah, Rajnath Singh, Rahul Gandhi, and Mallikarjun Kharge lead final rallies. Development and employment dominate campaign narratives. The second phase for 122 constituencies will be held on November 11, and results will be announced on November 14.