Samastipur: Prime Minister Narendra Modi, right, and Bihar Chief Minister Nitish Kumar during a public meeting ahead of the state Assembly elections, in Samastipur district, Friday, Oct. 24, 2025. (PTI Photo) (PTI10_24_2025_000087A)

Samastipur: Prime Minister Narendra Modi, right, and Bihar Chief Minister Nitish Kumar during a public meeting ahead of the state Assembly elections, in Samastipur district, Friday, Oct. 24, 2025. (PTI Photo) (PTI10_24_2025_000087A)

‘ബിഹാറില്‍ നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ എന്‍ഡിഎ തിരഞ്ഞെടുപ്പ് റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കും.’ ബിഹാറിലെ സമസ്തിപ്പുരില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകളാണിത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ ബിജെപി നേതൃത്വം വിമുഖത കാട്ടുന്നതിനിടെയാണ് ‘നിതീഷിന്‍റെ നേതൃത്വത്തിന്‍ കീഴില്‍...’ എന്ന പ്രധാനമന്ത്രിയുട പ്രസ്താവന. മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കും എന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തേ പറഞ്ഞിരുന്നത്. തുടര്‍ച്ചയായി അഞ്ചാംവട്ടം മുഖ്യമന്ത്രിയാകാന്‍ ജനവിധി തേടുന്ന നിതീഷ് കുമാറിന് പ്രധാനമന്ത്രിയുടെ പ്രസ്താവന വലിയ അംഗീകാരമായി. 

‘2005ലാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായത്. പക്ഷേ ഒരുദശകത്തോളം കേന്ദ്രം ഭരിച്ചിരുന്ന യുപിഎ സര്‍ക്കാര്‍ ബിഹാറിന്‍റെയും നിതീഷിന്‍റെയും ആവശ്യങ്ങള്‍ പരിഗണിച്ചില്ല.’ ബിഹാറിലെ എന്‍ഡിഎ സര്‍ക്കാരുമായി സഹകരിച്ചാല്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ആര്‍ജെഡി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നരേന്ദ്രമോദി ആരോപിച്ചു. എന്നാല്‍ ഇപ്പോള്‍ ബിഹാര്‍ നിക്ഷേപകരുടെ ഇഷ്ടസംസ്ഥാനമായി മാറിയെന്ന് മോദി അവകാശപ്പെട്ടു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ബിഹാറി യുവാക്കളുടെ സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടാകുന്ന ഭാവി തനിക്ക് കാണാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

എന്നാല്‍ എന്‍ഡിഎ വിജയിച്ചാല്‍ നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കില്ലെന്ന് ‘ഇന്ത്യ’ സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ് പറഞ്ഞു. നിതീഷിനെ ഗുജറാത്തില്‍ നിന്നുള്ള രണ്ടുപേരും (മോദി, അമിത് ഷാ) ബിജെപിയും ഹൈജാക്ക് ചെയ്തിരിക്കുകയാണ്. എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ നിശ്ചയിക്കുമെന്ന അമിത് ഷായുടെ പ്രസ്താവന നിതീഷിനെ തഴയുമെന്നതിന് തെളിവാണെന്നും തേജസ്വി സഹര്‍സയിലെ സിംറി ബക്ത്യാര്‍പുരിലെ റാലിയില്‍ പറഞ്ഞു.

ENGLISH SUMMARY:

Bihar election news focuses on Narendra Modi's speech in Samastipur, highlighting Nitish Kumar's leadership. The Prime Minister's endorsement comes amid speculation about the NDA's chief ministerial candidate.