കേരളത്തിൽ ഭരണമാറ്റം ഉറപ്പെന്ന് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ മനോരമ ന്യൂസിനോട്. എഐസിസി ആസ്ഥാനത്തെത്തി സംഘടന ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിൽ നിന്നും കോൺഗ്രസ് അംഗത്വം സ്വീകരിച്ച ശേഷമാണ് പ്രതികരണം. കേരളത്തിൽ ഭരണമാറ്റം അനിവാര്യമാണ്.
ചോദ്യം ചോദിക്കാൻ പാടില്ല എന്ന നിലപാട് സ്വീകരിക്കുന്ന സർക്കാരുകൾ മാറണം. തന്റെയും കോൺഗ്രസിന്റെയും നിലപാട് ഒന്നായതിനാലാണ് അംഗത്വം സ്വീകരിച്ചതെന്നും കേന്ദ്ര സർക്കാരും ബിജെപിയും രാജ്യദ്രോഹിയാക്കാനാണ് ശ്രമിക്കുന്നത് എന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു.