**EDS: FILE IMAGE** New Delhi: In this Thursday, July 10, 2025 file photo, Vice President Jagdeep Dhankhar addresses an event in New Delhi. Dhankhar on Monday, July 21, 2025, sent his resignation to President Droupadi Murmu and said he was stepping down with immediate effect, citing medical reasons. (PTI Photo/Kamal Singh) (PTI07_21_2025_000536A)
ഉപരാഷ്ട്രപതി സ്ഥാനത്തു നിന്നുള്ള ജഗ്ദീപ് ധന്‍കറിന്‍റെ രാജി അപ്രതീക്ഷിതമായിരുന്നു. സഭ നിയന്ത്രിച്ചതിന് ശേഷം വൈകിട്ടോടെ ആരോഗ്യ കാരണങ്ങളെ തുടര്‍ന്നായിരുന്നു രാജി. ധന്‍കര്‍ വീട്ടുതടങ്കലിലാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
സത്യത്തിന്‍റെയും നുണയുടെയും വ്യാഖ്യാനം പ്രതിപക്ഷ പ്രസ്താവനകളെ അടിസ്ഥാനമാക്കി ആകകരകുതെന്ന് അദ്ദേഹം പറഞ്ഞു. 'പ്രതിപക്ഷം എന്താണ് പറയുന്നതെന്ന് അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ വ്യാഖ്യാനം. ഞങ്ങളിതിനെ പറ്റി ബഹളമുണ്ടാക്കുന്നില്ല. ഒരു ഭരണഘടന സ്ഥാനം വഹിച്ചിരുന്ന ധന്‍കര്‍ ഭരണഘടനപ്രകാരമാണ് അദ്ദേഹത്തിന്‍റെ കടമകള്‍ ഒഴിഞ്ഞത്. അദ്ദേഹം ആരോഗ്യകാരണങ്ങളാലാണ് സ്ഥാനം ഒഴിഞ്ഞത്' എന്നാണ് അമിത് ഷാ പറഞ്ഞത്.
ധന്‍കറിനെ നിശബ്ദനാക്കുകയായിരുന്നു എന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. രാജ്യത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഉപരാഷ്ട്രപതിയുടെ രാജിക്ക് പിന്നാലെ ഇത്രയും നിശബ്ദത എന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചത്. അതേസമയം, ധന്‍കര്‍ വിശ്രമത്തിലാണെന്നാണ് വാര്‍ത്ത ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടേബിള്‍ ടെന്നീസ് കളിച്ചും യോഗാഭ്യാസുമായാണ് അദ്ദേഹത്തിന്‍റെ ജീവിതം എന്ന് വിവരം. നിലവില്‍ അദ്ദേഹം ഉപരാഷ്ട്രപതിയുടെ വസതിയിലാണെന്നാണ് വിവരം.
ധന്‍കറിന് ശേഷമുള്ള ഉപരാഷ്ട്രപതിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ ഒന്‍പതിന് നടക്കും. മഹാരാഷ്ട്ര ഗവര്‍ണറായ സി.പി. രാധാകൃഷ്ണനാണ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതിസ്ഥാനാര്‍ഥി. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡിയാണ് ഇന്ത്യാ മുന്നണിയുടെ സ്ഥാനാര്‍ഥി.