നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. തമിഴിലാണ് സത്യവാചകം ചൊല്ലിയത്. ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണത്തെ ചൊല്ലി പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും ഇന്നും തടസപ്പെട്ടു.
വെള്ളിത്തിരയിലെ ഉലകനായകന് രാഷ്ട്രീയ ജീവിത്തതില്‍ പുതിയവേഷം. വെള്ളഷര്‍ട്ടും കറുത്ത പാന്‍റ്സും ധരിച്ചാണ് സത്യപ്രതിജ്ഞയ്ക്കായി എത്തിയത്.
ചെന്നൈയിലെ മക്കള്‍ നീതിമയ്യം ഓഫിസില്‍ ചടങ്ങ് തല്‍സമയം സംപ്രേഷണം ചെയ്തു. മധുരവിതരണവും നടന്നു. ഡി.എം.കെ അംഗങ്ങളായ രാജാത്തി, എസ്.ആര്‍.ശിവലിംഗം, പി.വില്‍സണ്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
അടിയന്തര പ്രമേയ നോട്ടിസുകള്‍ തള്ളിയതോടെ പ്രതിപക്ഷം ബഹളംവച്ചു. സഭ ഇന്നത്തേക്ക് പിരിഞ്ഞു ലോക്സഭയിലും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. സ്പീക്കര്‍ പലതവണ മുന്നറിിപ്പ് നല്‍കിയിട്ടും പിന്‍മാറാതെ വന്നതോടെ സഭ നിര്‍ത്തിവച്ചു. വോട്ടര്‍പട്ടിക പരിഷ്കരണത്തിനെതിരെ രാവിലെ രാഹുല്‍ ഗാന്ധിയുടെയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും നേതൃത്വത്തില്‍ എംപിമാര്‍ ഗാന്ധി പ്രതിമയ്ക്കു സമീപത്തുനിനിന്ന് മാര്‍ച്ച് നടത്തി. മകര കവാടത്തിനു സമീപം SIR എന്നെഴുതിയ കടലാസുകള്‍ കീറി ചവറ്റുകൊട്ടയിലിട്ടു.