**EDS: THIRD PARTY IMAGE** In this image released by @Bhupendrapbjp via X on May 26, 2025, Prime Minister Narendra Modi addresses a public meeting, in Dahod, Gujarat. (@Bhupendrapbjp via PTI Photo) (PTI05_26_2025_000230B)
ഭീകരവാദത്തിന്‍റെ പാതയില്‍ മുന്നോട്ട് പോകാനാണ് നീക്കമെങ്കില്‍ പാക്കിസ്ഥാന്‍ വന്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാനമായിരുന്ന് റൊട്ടി കഴിക്കുകയോ അല്ലെങ്കില്‍ തന്‍റെ വെടിയുണ്ടകളെ നേരിടാന്‍ ഒരുങ്ങുകയോ എന്നീ രണ്ട് മാര്‍ഗങ്ങളാണ് പാക്കിസ്ഥാന് മുന്നിലുള്ളതെന്നും മോദി പറഞ്ഞു. പാക്കിസ്ഥാനെ സമാധാനത്തിന്‍റെ പാതയിലേക്ക് നയിക്കാന്‍ അവിടുത്തെ ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ തിരിച്ചടിയുടെ ആഘാതം പാക്കിസ്ഥാന് നല്ല ബോധ്യമുണ്ടെന്നും അവരുടെ വ്യോമ താവളങ്ങള്‍ ഇപ്പോഴും 'ഐസിയു'വിലാണെന്നും മോദി തുറന്നടിച്ചു. ഇന്ത്യന്‍ സൈന്യത്തിന്‍റെ ധീരതയ്ക്കും ശൗര്യത്തിനും മുന്നില്‍ പാക്കിസ്ഥാന്‍ അടയറവ് പറഞ്ഞുവെന്നും സമാധാനത്തിനായി അഭ്യര്‍ഥിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'പാക്കിസ്ഥാനിലെ ഭീകരത്താവളങ്ങള്‍ മാത്രമായിരുന്നു നമ്മുടെ ലക്ഷ്യം. അത് നമ്മള്‍ വ്യക്തമാക്കിയതുമാണ്. എന്നാല്‍ പാക്കിസ്ഥാന്‍ തെറ്റു ചെയ്തു, അതിനാല്‍ അതിന്‍റെ ഫലം അനുഭവിക്കാനും ബാധ്യസ്ഥരാണ്'.. എന്നും ഗുജറാത്തിലെ ഭുജില്‍ നടന്ന പരിപാടിയില്‍ മോദി വിശദീകരിച്ചു. ഭീകരത ഇനിയും തുടര്‍ന്നാല്‍ അന്ത്യം കണ്ട േശഷമെ ഇന്ത്യ അവസാനിപ്പിക്കുകയുള്ളൂവെന്നും ഓപറേഷന്‍ സിന്ദൂര്‍ കേവലം സൈനിക നടപടിയെന്നതിനപ്പുറം ഇന്ത്യന്‍ മൂല്യങ്ങള്‍ കൂടി ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭുജിലെ പടുകൂറ്റന്‍ റോഡ് ഷോയ്ക്ക് പിന്നാലെ നിരവധി വികസന പദ്ധതികളും മോദി ഉദ്ഘാടനം ചെയ്തു.