ആം ആദ്മി പാര്‍ട്ടിയില്‍ പിളര്‍പ്പ്. പാര്‍ട്ടിയുടെ 13 കൗണ്‍സിലര്‍മാര്‍ രാജിവച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചു. ഇന്ദ്രപ്രസ്ഥ വികാസ് പാര്‍ട്ടിയെന്നാണ് പുതിയ പേര്. പിളര്‍പ്പിന് പിന്നില്‍ ബിജെപിയാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.
ആം ആദ്മി പാര്‍ട്ടി നേതാവ് മുകേഷ് ഗോയലിന്‍റെ നേതൃത്വത്തിലാണ് വിമത നീക്കമുണ്ടായത്. വികസന വിരോധികളാണ് ആം ആദ്മി പാര്‍ട്ടിയുടെ തലപ്പത്തെന്ന് ആരോപണം. പിന്നാലെ കൂട്ടരാജി. ഡല്‍ഹിയുടെ വികസനത്തിന് ആരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മുകേഷ് ഗോയല്‍.
ഇന്ദ്രപ്രസ്ഥ വികാസ് പാര്‍ട്ടിയുടെ ഭാവി വ്യക്തമല്ലെങ്കിലും ആം ആദ്മി പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് പിളര്‍പ്പ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഡല്‍ഹി ആദര്‍ശ് നഗറില്‍നിന്ന് മല്‍സരിച്ച് പരാജയപ്പെട്ട വ്യക്തിയാണ് മുകേഷ് ഗോയല്‍. കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് ആം ആദ്മി പാര്‍ട്ടിയില്‍ ചേക്കേറിയവരാണ് രാജിവച്ച കൗണ്‍സിലര്‍മാരില്‍ ഭൂരിപക്ഷവും. ബിജെപിയാണ് ഡല്‍ഹി കോര്‍പ്പറേഷന്‍ ഇപ്പോള്‍ ഭരിക്കുന്നത്.