മണ്ഡല പുനര്‍നിര്‍ണത്തിലും ത്രിഭാഷാ വിവിദത്തിലും നിലപാട് വ്യക്തമാക്കി ആര്‍.എസ്.എസ്. ഇപ്പോളുള്ള വിവാദങ്ങളില്‍ കഴമ്പില്ലെന്നും രാഷ്ട്രീയ നേട്ടത്തിനായുള്ള വിലകുറഞ്ഞ നടപടികളാണെന്നും സംഘടന കുറ്റപ്പെടുത്തി. നാളെ ചെന്നൈയില്‍ ഡി.എം.കെയുടെ നേതൃത്വത്തില്‍ മണ്ഡലപുനര്‍നിര്‍ണയത്തിനെതിരെ സംയുക്ത കര്‍മ സമിതി രൂപീകരിച്ചു പ്രക്ഷോഭം ആരംഭിക്കാനിരിക്കെയാണ് ആര്‍.എസ്.എസ്. നിലപാട് വ്യക്തമാക്കിയത്.
പാര്‍ലമെന്റ് സീറ്റുകളില്‍ വടക്ക് –തെക്ക് അനുപാതം നിലനിര്‍ത്തുമെന്ന് കേന്ദ്ര ആഭ്യന്തരം തന്നെ വ്യക്തമാക്കിയതിനാല്‍ വിവാദത്തില്‍ കഴമ്പില്ലെന്നാണ് ആര്‍.എസ്.എസ് നിലപാട്. മാതൃഭാഷയില്‍ എല്ലാകാര്യങ്ങളും ചെയ്യാന്‍ പ്രാപ്തിയുണ്ടാകണം .മാതൃഭാഷയ്ക്ക് പുറമെ പ്രാദേശിക ഭാഷ, ഇംഗ്ലീഷ് എന്നിവയിലും എല്ലാവര്‍ക്കും പരിജ്ഞാനം വേണമെന്നു പറഞ്ഞതിലൂടെ ദേശീയ വിദ്യഭ്യാസ നയത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ത്രി ഭാഷ പദ്ധതി സംഘത്തിന്റേത് കൂടിയാണന്ന് ഉറപ്പിച്ചു.
രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന സംഘടനയുടെ പ്രതിനിധി സഭയ്ക്ക് ബെംഗളുരുവില്‍ തുടക്കമായി. ബംഗ്ലാദേശിലെ ന്യൂനപക്ഷ ആക്രമണം അടക്കമുള്ള വിഷയങ്ങളില്‍ മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന പ്രതിനിധി സഭ പ്രമേയം പാസാക്കും