ഡീല്‍ വിവാദത്തില്‍ ഏറ്റുമുട്ടി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും. ആര്‍.എസ്.എസ് ഏജന്‍റെന്ന് വിളിച്ചതാണ് പിണറായിയെ ചൊടിപ്പിച്ചത്. നാലു വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങളെന്ന് പിണറായി വ്യക്തമാക്കി.
1977ല്‍ പിണറായി വിജയന്‍ ജയിച്ചത് ആര്‍.എസ്.എസ് പിന്തുണയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചിരുന്നു. സി.പി.എം, ആര്‍.എസ്.എസ് ബന്ധത്തിന്‍റെ ചരിത്രം പറഞ്ഞാണ് വി.ഡി. സതീശന്‍റെ ആരോപണം. ഇതേക്കുറിച്ചുള്ള ചോദ്യത്തോട് പിണറായി പ്രതികരിച്ചതിങ്ങനെ.
പറവൂരില്‍ 2006ലെ ഗോള്‍വാള്‍ക്കര്‍ ജന്‍മശതാബ്തി ആഘോഷത്തില്‍ സതീശന്‍ പങ്കെടുത്ത ഫോട്ടോയും നേരത്തെ മുഖ്യമന്ത്രി ഷെയര്‍ ചെയ്തിരുന്നു. ഇതേപ്പറ്റി നിയസഭയില്‍ നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോയും മുഖ്യമന്ത്രി ഷെയര്‍ ചെയ്തിരുന്നു. തിരഞ്ഞെുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കെ, ഡീല്‍ ആരോപണം ഇരുകൂട്ടരും രൂക്ഷമായി ഉയര്‍ത്തി കൊണ്ടുവരുന്നുണ്ട്. ചെറ്റത്തരമെന്ന വാക്ക് ജി.സുധീകരനെതിരെ പ്രയോഗിച്ചതില്‍ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ വിമര്‍ശനങ്ങളെ തള്ളി ചെറ്റത്തരമെന്ന വാക്ക് വീണ്ടും പ്രയോഗിച്ചു.