rss-worker-hand-severed-conviction

​ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസിൽ മൂന്ന് സിപിഎം പ്രവർത്തകർ കുറ്റക്കാർ. പാണ്ട്യാലമുക്കിലെ റൈജേഷിന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസിലാണ് തലശ്ശേരി അഡീ. ജില്ലാ സെഷൻസ് കോടതിയുടെ വിധി. ശ്രീജിത്ത്, ഷൈജു, ഷഫീഖ്.പി.കെ എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

2015 നവംബർ 23നായിരുന്നു കേസിനാസ്പദമായ സംഭവം. കൊഴൂർ എന്ന സ്ഥലത്ത് വെച്ച് ബസ്സിന്റെ ക്ലീനർ ആയിരുന്ന റൈജേഷിനെ ദേഹമാസകലം വെട്ടിപരുക്കേൽപ്പിക്കുകയും കൈപ്പത്തി വെട്ടി മാറ്റുകയുമായിരുന്നു. മറ്റൊരു ആർഎസ്എസ് പ്രവർത്തകനായ നിഖിലിനെ വെട്ടിക്കൊലപ്പെടുത്തി കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയാണ് പ്രതികളില്‍ ഒരാളായ ശ്രീജിത്ത്‌.

ENGLISH SUMMARY:

The Thalassery Additional District Sessions Court has convicted three CPM activists for the brutal 2015 attack on RSS worker Raijesh. The court found Sreejith, Shaiju, and P.K. Shafeeq guilty of intercepting a bus and hacking Raijesh, who was a bus cleaner, leading to the severance of his palm. The incident occurred on November 23, 2015, at Kozhur. Notably, one of the convicts, Sreejith, is already serving a life sentence for the murder of another RSS worker, Nikhil. The verdict marks a significant development in the politically volatile region of Kannur, concluding nearly a decade of legal proceedings in this high-profile case of political violence.