ad-chandrapal

ഇടുക്കി ദേവികുളത്തെ തിരഞ്ഞെടുപ്പ് തോൽ‌വിയിൽ സിപിഎമ്മിനെതിരെ സിപിഐ. പരാജയം സിപിഐക്ക് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമം നടത്തുന്നു. ആനുകൂല സാഹചര്യമുണ്ടായിട്ടും സിപിഎം ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ തയ്യാറായില്ലെന്നും ദേവികുളം മണ്ഡലം കമ്മറ്റി.

ദേവികുളത്തെ ഇടത് സ്ഥാനാർഥി എ.രാജയുടെ തോൽവിക്ക് പിന്നാലെ ചേർന്ന സിപിഎം ജില്ലാ കമ്മറ്റിയിൽ സിപിഐക്കെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു. സിപിഐ പ്രവർത്തനത്തിൽ വീഴ്ച വരുത്തിയെന്നായിരുന്നു ആക്ഷേപം. ഇതിനെതിരെയാണ് സിപിഐ ദേവികുളം മണ്ഡലം കമ്മറ്റി രംഗത്ത് വന്നത്. മുൻ സിപിഎം നേതാവും ദേവികുളത്തെ ബിജെപി സ്ഥാനാർഥിയുമായ എസ്.രാജേന്ദ്രന് വേണ്ടി ഒരു വിഭാഗം സിപിഎം നേതാക്കൾ പ്രവർത്തിച്ചു. ഒത്തൊരുമയുള്ള പ്രവർത്തനം സിപിഎമ്മിൽ ഉണ്ടായില്ലെന്നുമാണ് വിമർശനം.

പീരുമേട്ടിലെ പരാജയത്തിന് കാരണം സിപിഎം ആണെന്ന് സിപിഐ ജില്ലാ കൗൺസിലിൽ വിമർശനമുയർന്നിരുന്നു. ഇതിനെതിരെ പ്രതികരിക്കാൻ സിപിഎം നേതാക്കൾ തയറായിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫ് സമ്പൂർണ്ണ ആധിപത്യം നേടിയതിന് പിന്നാലെ ഇടതുമുന്നണിയിൽ വിവാദങ്ങൾ വീണ്ടും തലപൊക്കുകയാണ്.

ENGLISH SUMMARY:

The political fallout over the Left Democratic Front's recent electoral losses in Idukki has intensified, with the CPI openly accusing the CPM of non-cooperation during the assembly polls. The CPI Devikulam constituency committee strongly rejected claims that its organizational lapses caused the defeat of the Left front's official candidate, Adv. A. Raja. Instead, the committee alleged that a prominent section of local CPM leaders covertly worked to shift traditional vote banks in favor of former CPM veteran turned BJP candidate, S. Rajendran. This open rebellion follows a stormy CPM district committee meeting where the Marxist leadership placed the entire blame for the Devikulam debacle onto the CPI's ground cadres. Meanwhile, similar structural fault lines have emerged in the neighboring Peerumedu segment, where the CPI district council directly accused the CPM of engineering their candidate's failure. This escalating blame game within the ruling coalition comes at a time when the opposition UDF has established complete political dominance over the Idukki district.