പ്രതിഷേധസ്ഥലങ്ങള്‍ അനിശ്ചിതകാലത്തേക്ക് കയ്യേറാനാവില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. പ്രതിഷേധങ്ങള്‍ക്ക് നിശ്ചിതസ്ഥലവും സമയപരിധിയും വേണമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കെതിരായ പ്രതിപക്ഷ സമരത്തിനെതിരെ വ്യാപാരസംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.
‘പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. സമരസ്ഥലങ്ങള്‍ ഒരുകൂട്ടര്‍ കയ്യേറിവച്ചാല് കര്‍ഷകരും തൊഴിലാളിസംഘടനകളും മാധ്യമപ്രവര്‍ത്തകരുമെല്ലാം എവിടെപ്പോയി സമരം ചെയ്യും?’ – ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. Also Read: പെൺകുട്ടിക്ക് എല്ലാം അറിയാം. മകനെ കാണാതായ വിവരം പറഞ്ഞപ്പോൾ കള്ളം പറഞ്ഞു: അഭിരാമിന്റെ പിതാവ്
സമരത്തിന് ആഹ്വാനം ചെയ്തവർ പ്രതിഷേധം മൂലമുണ്ടാകുന്ന നഷ്ടങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം. അടുത്ത രണ്ട് മാസത്തേക്ക് പ്രതിഷേധങ്ങളോ സമാനമായ ഇടപെടലുകളോ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം പ്രതിഷേധങ്ങൾ ഉത്സവസീസണെ സാരമായി ബാധിക്കുമെന്നും തുഷാർ മേത്ത ചൂണ്ടിക്കാട്ടി.
ജന്തർ മന്തറിൽ പ്രതിഷേധം നടത്താൻ ഒരു ദിവസത്തേക്ക് മാത്രമാണ് അനുമതി നൽകിയിരുന്നതെന്നും എന്നാൽ പ്രതിഷേധക്കാർ 17 ദിവസത്തേക്ക് സ്ഥലം കൈവശപ്പെടുത്തിയെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. മുൻകൂർ അനുമതിയില്ലാതെ പാർലമെന്റിലേക്കോ സുപ്രീംകോടതിയിലേക്കോ മാർച്ച് നടത്തുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.