adinan-arrest
  • പെരുമ്പാവൂരില്‍ പോക്സോ കേസ് പ്രതി അതിജീവിതയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു. ജാമ്യം ലഭിച്ച് ജയിലില്‍ നിന്നിറങ്ങിയ അദിനാന്‍ എന്ന യുവാവാണ് 14 വയസ് മാത്രമുള്ള അതിജീവിതയെ ആക്രമിച്ചത്.

പെരുമ്പാവൂരില്‍ പോക്സോ കേസ് പ്രതി അതിജീവിതയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു. ജാമ്യം ലഭിച്ച് ജയിലില്‍ നിന്നിറങ്ങിയ അദിനാന്‍ എന്ന യുവാവാണ് 14 വയസ് മാത്രമുള്ള അതിജീവിതയെ ആക്രമിച്ചത്. പെരുമ്പാവൂരിലെ വീട്ടില്‍ കടന്നുകയറി അദിനാന്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. പ്രതിരോധിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ രണ്ട് കൈകള്‍ക്കും സാരമായി പരുക്കേറ്റു. Also Read: ‘മോള് ഒന്നും പറയരുത്, ഞാനും നീയും മരിച്ചാലും ഇത് പുറത്ത് പോകരുത്’; നിയാസ് ജൗഹരി തെറ്റ് സമ്മതിക്കുന്ന ശബ്ദരേഖ പുറത്ത്

പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസിയെയും അദിനാന്‍ ആക്രമിച്ചു. ഇദ്ദേഹത്തിനും പരുക്കുണ്ട്. നാട്ടുകാര്‍ ഓടിക്കൂടിയതോടെ അദിനാന്‍ സമീപത്തെ പൊന്തക്കാട്ടില്‍ ഒളിച്ചു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി തിരച്ചില്‍ നടത്തിയാണ് പ്രതിയെ പിടികൂടിയത്. ഓടി രക്ഷപെടാന്‍ ശ്രമിച്ച അദിനാനെ ബലംപ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്.

അദിനാനെ പൊലീസ് ഉടന്‍ കോടതിയില്‍ ഹാജരാക്കും. ജാമ്യം റദ്ദാക്കാനുള്ള അപേക്ഷയും സമര്‍പ്പിക്കും. കൊലപാതകശ്രമത്തിനും വീട്ടില്‍ അതിക്രമിച്ചുകടന്ന് ആക്രമിച്ചതിനുമെല്ലാം പ്രത്യേകം കേസ് റജിസ്റ്റര്‍ ചെയ്തേക്കും. 

ഓഗസ്റ്റ് ആദ്യവാരമാണ് അദിനാന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് പോക്സോ കേസ് റജിസ്റ്റര്‍ ചെയ്ത് അദിനാനെ അറസ്റ്റ് ചെയ്തു. പിന്നീട് ഇയാള്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. 

ENGLISH SUMMARY:

POCSO case accused tried to murder a 14-year-old survivor by slitting her throat in Perumbavoor after getting bail. The heroic locals and police managed to apprehend the attacker following a brief search in the nearby bushes.