veena-george-health-update
  • മുൻമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ കെ.എസ്.യു പ്രവർത്തകർക്കെതിരായ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി എസ്.ഐ.ടി കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി. കരിങ്കൊടി പ്രതിഷേധം കുറ്റകൃത്യമല്ലെന്നും വീണാ ജോർജിനെ ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതോടെ സിപിഎമ്മിന്റെ പ്രതിരോധവും പാളുകയാണ്.

മുൻമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ കെ.എസ്.യു പ്രവർത്തകർക്കെതിരായ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി എസ്.ഐ.ടി കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി. കരിങ്കൊടി പ്രതിഷേധം കുറ്റകൃത്യമല്ലെന്നും വീണാ ജോർജിനെ ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതോടെ  സിപിഎമ്മിന്റെ പ്രതിരോധവും പാളുകയാണ്. Also Read: ‘മോള് ഒന്നും പറയരുത്, ഞാനും നീയും മരിച്ചാലും ഇത് പുറത്ത് പോകരുത്’; നിയാസ് ജൗഹരി തെറ്റ് സമ്മതിക്കുന്ന ശബ്ദരേഖ പുറത്ത്

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് മുൻമന്ത്രി വീണാ ജോർജിനെ കെ എസ് യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ കെ എസ് യു പ്രവർത്തകർക്ക് ക്ലീൻ ചിറ്റ്  നൽകികൊണ്ടാണ് എസ് ഐടി കോടതിയിൽ റിപ്പോർട്ട്‌ നൽകിയത്. കെഎസ്‌യു പ്രവർത്തകർക്ക് എതിരായി ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് എസ്.ഐ.ടി. കണ്ണൂർ ജെ.എഫ്.സി.എം കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ പറയുന്നു. 

കുറ്റപത്രത്തിൽ ചുമത്തിയ കുറ്റങ്ങളൊന്നും പ്രതിഷേധക്കാർ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. കലാപശ്രമം, റെയിൽവേ പരിസരത്ത് അതിക്രമിച്ചു കടക്കൽ എന്നീ വകുപ്പുകൾ നിലനിൽക്കില്ല.കരിങ്കൊടി പ്രതിഷേധം കുറ്റകൃത്യമല്ലെന്നും, പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയിട്ടില്ലെന്നും എസ്.ഐ.ടി റിപ്പോർട്ടിൽ പരാമർശിക്കുന്നു.

കേസിൽ വീണ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഡിജിപിക്ക് എസ്ഐടി നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഗൺമാൻ അഭിലാഷിന്റെ മൊഴിയാണ് കേസിൽ നിർണായകമായത്. വീണാ ജോർജിനെ ആക്രമിക്കാൻ ശ്രമിക്കുന്നത് കണ്ടില്ലെന്ന് അഭിലാഷ് എസ്.ഐ.ടിക്ക് മൊഴി നൽകിയിരുന്നു. ഇതോടെ വീണാ ജോർജ് കുരുക്കിലാകുകയായിരുന്നു.  രാഷ്ട്രീയ വിവാദമായി വളർന്ന കേസിൽ വീണാ ജോർജിന് പൂർണ പിന്തുണ നൽകിയ സി.പി.എം പ്രതിരോധത്തിലായിരിക്കുകയാണ്.

ENGLISH SUMMARY:

The Special Investigation Team (SIT) has submitted its final report to the Kannur court, stating that the charges against KSU workers in the alleged attack on former Kerala minister Veena George at Kannur Railway Station are not sustainable. The SIT reportedly found that the black-flag protest was not a criminal offence and that there was no evidence of an attempted physical attack or obstruction of police duties. The statement of Veena George's gunman, who said he did not witness an attempted attack, was significant to the investigation. The report has triggered fresh political debate, placing the CPI(M) under pressure over its earlier support for the allegations.