uninsured-vehicle-petrol
  • ഇൻഷുറൻസുള്ള വാഹനങ്ങൾക്ക് മാത്രമെ ഇന്ധനം നൽകുന്നുള്ളൂ എന്ന് ഉറപ്പാക്കാനുള്ള ഒരു പൈലറ്റ് പദ്ധതി നടപ്പിലാക്കാൻ കോടതി നിർദ്ദേശിച്ചു.

ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങളെ നിരത്തില്‍ നിന്നൊഴിവാക്കാന്‍ സുപ്രീംകോടതിയുടെ ഇടപെടല്‍. ഇന്ധനം നല്‍കുന്നത് ഇന്‍ഷുറന്‍സുള്ള വാഹനങ്ങള്‍ക്ക് മാത്രമാണെന്ന് ഉറപ്പാക്കാനുള്ള പൈലറ്റ് പദ്ധതി സുപ്രീംകോടതി നിര്‍ദേശിച്ചു. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളുടെ എണ്ണം ഉയരുന്നത് തടയാനും വാഹനാപകടങ്ങളില്‍ ഇരകള്‍ക്ക് കൃത്യസമയത്ത് നഷ്ടപരിഹാരം ലഭ്യമാക്കാനുമാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. 

'അഭിജിത് ദീപ്‌കെ ജയിലിലാകും'; രക്ഷപെടാന്‍ പേരിന്‍റെ സ്പെല്ലിങ് മാറ്റാന്‍ ജ്യോത്സ്യന്‍റെ ഉപദേശം

ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ക്യാമറകൾ ഇൻഷുറൻസ് ഡാറ്റാബേസുകളുമായി ബന്ധിപ്പിച്ച്, ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് ഇ–ചലാന്‍ നല്‍കാനാണ് ഒരു നിര്‍ദേശം. ട്രാഫിക് പൊലീസിന് ഇൻഷുറൻസ് സ്റ്റാറ്റസ്  പരിശോധിക്കുന്നതിന് ഉപകരണങ്ങൾ നൽകണമെന്നും ജസ്റ്റിസ് സഞ്ജയ് കൗൾ, ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. 

പുതിയ വാഹനങ്ങൾക്ക് നിർബന്ധിത തേർഡ് പാർട്ടി ഇൻഷുറൻസ് കാലാവധി ദീർഘിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയും തുങ്കല ധന ലക്ഷ്മിയും തമ്മിലുള്ള  കേസ് പരിഗണിച്ചപ്പോഴാണ് കോടതിയുടെ ഇടപെടല്‍. ഹൈവേകളിലും സിറ്റി റോഡുകളിലും ഇതിനകം സ്ഥാപിച്ചിട്ടുള്ള എഎൻപിആർ ക്യാമറകൾ ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോ ഡാറ്റാബേസുമായും വാഹൻ പോർട്ടലുമായും ബന്ധിപ്പിക്കാനാണ് നിര്‍ദേശം.

മകന്‍റെ പാസിങ് ഔട്ട് കാണാനെത്തി എംഎല്‍എ അമ്മ; ഇനി നാടിന്‍റെ കമാന്‍ഡോ

ഇന്ത്യന്‍ റോഡുകളിലുള്ള 56 ശതമാനം വാഹനങ്ങള്‍ക്കും ആവശ്യമായ ഇന്‍ഷുറന്‍സില്ലെന്ന് കോടതി വ്യക്തമാക്കി. ഇത് മോട്ടോർ ഇൻഷുറൻസിന്‍റെ ഉദ്ദേശ്യത്തെ ദുർബലപ്പെടുത്തുന്നുവെന്നും അപകടത്തിൽപ്പെട്ടവര്‍ നഷ്ടപരിഹാരത്തിനായി വർഷങ്ങളോളം കാത്തിരിക്കേണ്ടിവരുന്നുവെന്നും കോടതി പറഞ്ഞു. 

ENGLISH SUMMARY:

The Supreme Court has intervened to remove uninsured vehicles from Indian roads by proposing a pilot project to ensure fuel is dispensed exclusively to insured vehicles. A bench comprising Justices Sanjay Karol and Prashant Kumar Mishra noted that 56 percent of vehicles on Indian roads lack valid insurance, significantly delaying compensation for accident victims. To tackle this, the court suggested linking Automatic Number Plate Recognition cameras with insurance databases to automatically issue e-challans to uninsured vehicles. Furthermore, the court recommended extending mandatory third-party insurance coverage periods for new vehicles and equipping traffic police with necessary verification tools.