ഉഷ വിജയൻ എംഎൽഎയുടെ മകൻ ഇനി നാടിന്റെ കമാൻഡോ. ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സേനാംഗങ്ങളുടെ മലപ്പുറം പാണ്ടിക്കാട് നടന്ന പാസിങ് ഔട്ട് പരേഡിന് അപ്രതീക്ഷിതമായി ഒരു വിശിഷ്ടാതിഥി കൂടിയുണ്ടായിരുന്നു. മാനന്തവാടി എം.എല്‍.എ ഉഷ വിജയന്‍. മകന്‍ അഭയ് കൃഷ്ണ കെ. വിജയന്‍റെ പാസിങ് ഔട്ട് പരേഡ് കാണാനാണ് എം.എല്‍.എ പാണ്ടിക്കാട് എത്തിയത്.
മകന്‍റെ ബിരുദപഠനം പൂര്‍ത്തിയായ ശേഷം ആദ്യം എഴുതിയ പി.എസ്.സി പരീക്ഷയിലാണ് പൊലീസ് സേനയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. പൊലീസിൽ ചേരണമെന്ന മകന്‍റെ ആഗ്രഹത്തോടൊപ്പം കുടുംബവും നിലകൊണ്ടു.
മകന്‍ സംസ്ഥാന പൊലീസിന്‍റെ ഭാഗമാകുന്നത് ഏറെ അഭിമാനം നല്‍കുന്ന നിമിഷമാണന്ന് എംഎല്‍എ പറഞ്ഞു. ഭര്‍ത്താവ് വിജയനും മകന്‍ വിവേകാനന്ദും അമ്മ ശാന്തയും മറ്റു ബന്ധുക്കളും പരേഡ് കാണാൻ എത്തിയിരുന്നു.